ഗിന്നസ് റിക്കാര്‍ഡിലേക്കൊരു സാന്താക്ലോസ് ; ഓലത്താനി 3 ജി ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബാണ്10 ലക്ഷത്തോളം രൂപാ ചിലവിഴിച്ച് സാന്താക്ലോസ് നിര്‍മിക്കുന്നത്

TVM-SANTHACLOSEഅമരവിള: ലോകത്തിലെ ഏറ്റവും ഉയരമുളള സാന്താ ക്ലോസെന്ന റെക്കോര്‍ഡിനരികിലാണ് ഓലത്താന്നി 3 ജി ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബിലെ അംഗങ്ങള്‍.കഴിഞ്ഞ മാസം 20തിന് തുടങ്ങിയ കഠിനാദ്ധ്വനം ഇന്ന് വെകിട്ടോടെ പൂര്‍ത്തിയാവും. 2013ല്‍ ലാറ്റിന്‍ അമേരിക്കയിലെ സിഡേഡ് സെന്റര്‍ നോര്‍ട്ടിമാളില്‍ നിര്‍മിച്ച 65. 5 അടി പൊക്കമുളള സാന്താ ക്ലോസിന്റെ റെക്കോഡാണ് ക്ലബംഗങ്ങള്‍ തകര്‍ക്കാനൊരുങ്ങുന്നത്.25 ലധികം ക്ലബഗംങ്ങള്‍ രാവും പകലും പ്രയത്‌നിച്ചാണ് കൂറ്റന്‍ സാന്താ ക്ലോസ് നിര്‍മിക്കുന്നത്.

രണ്ടര ടണ്‍ ഇരുമ്പ് പൈപ്പ്, 64 ബണ്ടില്‍ കിച്ചന്‍ മെഷ്, 450 മീറ്റര്‍ വെല്‍വെറ്റ് തുണി , 70 കിലോ ഫൈബര്‍ പഞ്ഞി , 4 ഇഞ്ച് കനത്തിലെ 140 തെര്‍മോകൂള്‍ എന്നിവ സാന്താ ക്ലോസിന്റെ നിര്‍മാണത്തിന് വേണ്ടി വന്നു. 20 അടി നീളമുളള 520 പൈപ്പുകളിലാണ് സാന്താ ക്ലോസിനെ ഉറപ്പിച്ചിരിക്കുന്നത്. ബേയ്‌സ് ഉള്‍പ്പെടെ 7 ഭാഗങ്ങളായാണ് സാന്തയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 10 ലക്ഷത്തോളം രൂപാ ചിലവില്‍ പണിയുന്ന കൂറ്റന്‍ സാന്താക്ലോസിന്റെ നിര്‍മാണം ശില്‍പിയും ആര്‍ട്ടിസ്റ്റുമായ രാധാകൃഷ്ണന്‍ ഭാവനയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.

ഗിന്നസ് റെക്കോര്‍ഡിന് വേണ്ടിയുളള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയതായി ക്ലബിന്റെ സെക്രട്ടറിയും നഗരസഭാ വാര്‍ഡ് കൗണ്‍സിലറുമയസത്യരാജ്പറഞ്ഞു. സാന്താ ക്ലോസിനൊപ്പം ഒരു ഏക്കര്‍ സ്ഥലത്ത് കൂറ്റന്‍ പുല്‍ക്കുടും ക്ലബംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട് . ഇന്ന് വൈകിട്ട് ഒന്നിനു എം എല്‍ എ കെ . ആന്‍സലന്‍ സാന്റാക്ലോസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

 

 

 

Related posts