താനൊരു നാണംകുണുങ്ങി പെണ്‍കുട്ടിയാണെന്ന് ബോളിവുഡിലെ യുവ സുന്ദരി ദിഷ പഠാനി. ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഈ വര്‍ഷം പുറത്തിറങ്ങിയ ദി അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ സുഷന്ത് സിംഗ് രജ്പുത്തിന്റെ നായികയായിട്ടാണ് ദിഷ പഠാനി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
ബോളിവുഡിലെ യുവസുന്ദരന് ടൈഗര്‍ ഷറോഫുമായി ഡേറ്റിംഗിലാണ് ദിഷ പഠാനി. ടൈഗറുമായിട്ടുള്ള ദിഷയുടെ അടുപ്പം കഴിഞ്ഞ കുറേക്കാലമായി ബോളിവുഡ് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഞാനൊരു നാണം കുണുങ്ങി പെണ്‍കുട്ടിയാണ്. പതിനാറാമത്തെ വയസുവരെ എനിക്ക് അടുത്ത കൂട്ടുകാരില്ലായിരുന്നു. കാമറയ്ക്കു മുന്നില്‍ അഭിനയിക്കുകയെന്നത് എന്റെ സങ്കല്പത്തില്പോലും ഇല്ലായിരുന്നു. അത്രയ്ക്കു നാണംകുണുങ്ങിയായിരുന്നു ഞാന്‍. പക്ഷേ ഞാനിപ്പോള്‍ അഭിനയരംഗത്തെത്തിയിരിക്കുന്നു. എന്റെ വിധി ഇതാവാം. കുറേ നല്ല ചിത്രങ്ങള്‍ എന്നെത്തേടിയെത്തുന്നുണ്ട്- ദിഷ പഠാനി പറഞ്ഞു. കുങ്ഫു യോഗ എന്ന ഇംഗ്ലീഷ്, ചൈനീസ് ചിത്രത്തില്‍ ജാക്കിച്ചാനോടൊപ്പം അഭിനയിച്ചുവരികയാണ് ദിഷ ഇപ്പോള്‍. വരുന്ന ജനുവരി 28ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.