ഐസിസി ടെസ്റ്റ് ടീം: കോഹ്ലിയെ ഒഴിവാക്കിയത് ചോദ്യംചെയ്ത് മൈക്കള്‍ ക്ലാര്‍ക്ക്

fb-kohiliന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിയെ ഒഴിവാക്കിയതിനെ വിര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് രംഗത്ത്. സ്റ്റീവന്‍ സ്മിത്തും വിരാട് കോഹ്ലിയും ഇല്ലാത്ത മികച്ച ടെസ്റ്റ് ടീമോ? എന്നായിരുന്നു ട്വിറ്ററില്‍ ക്ലാര്‍ക്കിന്റെ പ്രതികരണം. സെപ്റ്റംബറിലാണ് വോട്ടെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നുവെന്ന കാര്യത്തില്‍ പ്രസക്തിയില്ലെന്ന് ക്ലാര്‍ക്ക് പ്രതികരിച്ചു. കലണ്ടര്‍ ഇയറില്‍ 1,200 റണ്‍സെടുത്തിട്ടും കോഹ്ലിയെ ടീമില്‍ നിന്നും ഒഴിവാക്കിയതിലാണ് പ്രതിഷേധം.

കോഹ്ലിക്ക് സ്ഥാനം ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനും കോഹ്ലി ഇല്ലാത്ത ടെസ്റ്റ് ടീമിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. എട്ട് ടെസ്റ്റ് മത്സരങ്ങള്‍ തോറ്റ അലിസ്റ്റര്‍ കുക്കിനെ ഐസിസി ടെസ്റ്റ് ടീമിന്റെ നായകനാക്കിയത് തമാശയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് ഐസിസിയുടെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം. ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും അശ്വിനായിരുന്നു.

Related posts