ചിലര്‍ക്ക് വിനോദം, ചിലര്‍ക്ക് വിഞ്ജാനം, മറ്റ് ചിലര്‍ക്ക് സാമൂഹ്യപ്രവര്‍ത്തനം. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം പലര്‍ക്കും പലതരത്തിലാണ്. മേല്‍ പ്രതിപാദിച്ച മൂന്ന് കാര്യങ്ങള്‍ക്കുമായി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്ന ആളാണ് അഭിനേതാവും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍.
ഏതായാലും മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ക്ക് ഫേസ്ബുക്കില്‍ 30 ലക്ഷം ആരാധകര്‍ ആയിക്കഴിഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുപ്പത് ലക്ഷം പേരുടെ പിന്തുണയും സ്നേഹവും അത്ഭുതത്തോടെയാണ് നോക്കി കാണുന്നതെന്ന് മഞ്ജു പറഞ്ഞു. ഫേസ്ബുക്കിലൂടെ തനിക്ക് ലഭിച്ച ആഹഌദത്തിന്റെ മധുരം ആരാധകരുമായി പങ്കുവയ്ക്കുകയാണ് എന്ന് പറഞ്ഞാണ് മഞ്ജു പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.
എല്ലാവരുടെയും സ്നേഹത്തിന് മുന്പില് ശിരസ് നമിക്കുന്നുവെന്നും മുപ്പത് ദശലക്ഷം ആളുകളുടെ പിന്തുണ തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മഞ്ജു പറയുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ള പേജുകളിലൊന്ന് മഞ്ജുവിന്റേതാണ്. പ്രമുഖ താരങ്ങളേക്കാള്‍ കൂടുതലാണിത്. മഞ്ജുവിന്റെ ഓരോ പോസ്റ്റിനും വന്‍ സ്വീകാര്യതയാണുള്ളത്. ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും ഷെയറുകളും മഞ്ജുവിന്റെ പോസ്റ്റിന് ലഭിക്കാറുണ്ട്.