മലപ്പുറം: പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയമെന്ന് ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. സര്‍ക്കാരിന്റെ ഭരണപരാജയം ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കാന്‍ കരുത്ത് പോരെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രതിപക്ഷത്തിന് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാരിന്റെ ഭരണപരാജയം ഉയര്‍ത്തികാണിക്കാന്‍ സാധിക്കുന്നില്ലെന്നും ഈ വിഷയങ്ങള്‍ യുഡിഎഫില്‍ ഉന്നയിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷം ഒരു സമരപരിപാടിയും കാര്യമായി ചെയ്തിട്ടില്ലെന്നും ഇ.ടി. വ്യക്തമാക്കി. അതേസമയം കെ. മുരളീധരന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്നമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് വ്യക്തമാക്കി. ഈ പ്രശ്നത്തില്‍ ലീഗ് കക്ഷിചേരില്ലെന്നും കെ.പി മജീദ് പറഞ്ഞു.