മാഞ്ചസ്റ്റര്‍: ലയണല്‍ മെസിയാണ് ഏറ്റവും മികച്ച ഫുട്ബോള്‍ താരമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന് പെപ് ഗാര്‍ഡിയോള. ഒരു തര്‍ക്കവും വേണ്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ചവന്‍ മെസി തന്നെയാണെന്നാണ് ബാഴ്സലോണയുടെ മുന്‍ പരിശീലകന് പറയുന്നത്. റയലിനെ ചാമ്പ്യന്‍സ് ലീഗ്, പോര്‍ച്ചുഗലിനെ യൂറോ കപ്പ് നേട്ടങ്ങളിലേക്കു നയിച്ചതിനെത്തുടര്‍ന്ന് റൊണാള്‍ഡോയ്ക്ക് ഈ വര്‍ഷം മികച്ച താരത്തിനുള്ള ബാലന് ഡി ഓര് പുരസ്കാരം ലഭിച്ചിരുന്നു. മെസിക്കൊപ്പം റൊണാള്ഡോയെത്തണമെങ്കില് ഇനിയും മുന്നോട്ടു പോകണമെന്നാണ് ഗാര്‍ഡിയോള പറയുന്നു. മെസിക്ക് എങ്ങനെ കളിക്കണമെന്നും ഗോളടിക്കണമെന്നും മറ്റ് കളിക്കാരെക്കൊണ്ട് എങ്ങനെ കളിപ്പികണമെന്നുമെല്ലാം അറിയാം മുന്‍ ബാഴ്സ പരിശീലകന് പറഞ്ഞു.
മികച്ച താരം മെസി: ഗാര്‍ഡിയോള
