ലണ്ടന്‍: ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ഫിക്സ്ചര്‍ ചെല്‍സിക്ക് അനുകൂലമായാണ് തീര്‍ത്തിരിക്കുന്നതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് ഹൊസെ മൗറിഞ്ഞോ. ഈ സീസണില്‍ ചെല്‍സിക്ക് പത്ത് ദിവസത്തിനിടെ മൂന്നു മത്സരങ്ങളാണുള്ളത്. എന്നാല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്സണലിനും എട്ട് ദിവസത്തിനിടെ മൂന്നും ലിവര്പൂളിനാണെങ്കില് ഏഴു ദിവസത്തിനിടെ മൂന്നു മത്സരവുമാണ് നടക്കുന്നത്. തന്റെ മുന്‍ ക്ലബ്ബിനെതിരേ പരാതി നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെല്‍സിയുടെ കളിക്കാര്‍ക്ക് കൂടുതല്‍ ദിവസത്തെ വിശ്രമത്തിനുള്ള അവസരം ഇതുകൊണ്ട് ലഭിക്കുന്നു. നിലവില്‍ പോയിന്റ് നിലയില്‍ ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്. മറ്റ് യൂറോപ്യന്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നില്ലാത്തതിനാല്‍ ചെല്‍സിക്ക് കാര്യങ്ങള്‍ അനുകൂലമായിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാം സ്ഥാനത്താണെങ്കിലും ഇനിയും കിരീടം നേടാനാകുമെന്ന് മൗറീഞ്ഞോ കൂട്ടിച്ചേര്‍ത്തു.
Related posts
ഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’; തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’ മറികടന്ന മൂന്നു മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരുദിവസം പരമാവധി 40 പേർക്ക് ടെസ്റ്റ് നടത്താമെന്നിരിക്കെയാണ് നൂറിൽകൂടുതൽ...മമ്മിയും പപ്പയും നോ പറഞ്ഞു, അയ്യോ ഏട്ടായിക്ക് ഇത് വേണ്ട: കാരണമെന്തായാലും വിറ്റ സാധനം തിരിച്ചെടുക്കില്ല; വൈറലായി വീഡിയോ
പലപ്പോഴും തുണിക്കടയിൽ നിന്ന് സാധനം വാങ്ങിയാൽ രണ്ട് ദിവസത്തിനുള്ളിൽ ബില്ല് ഉൾപ്പെടെ കൊണ്ടുവന്നാൽ തിരിച്ചെടുക്കുമെന്ന് കടക്കാർ വാഗ്ദാനം നൽകാറുണ്ട്. അതിനു വിഭിന്നമായി...ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതി കാമുകനിൽ നിന്ന് ഗർഭിണിയായി പ്രസവിച്ചു ; കുഞ്ഞിനെ വിറ്റുകിട്ടിയ കാശിനെച്ചൊല്ലി തർക്കം; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ; പിന്നീട് സംഭവിച്ചത്
തഞ്ചാവൂർ: തമിഴ്നാട്ടിൽ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കർമാരും അറസ്റ്റിൽ. ഈറോഡ് സ്വദേശി സന്തോഷ് കുമാർ...