പുകവലി ഒഴിവാക്കുക. ശ്വാസകോശം, വായ, പാന്‍ക്രിയാസ്, തൊണ്ട, സ്വനപേടകം, കിഡ്നി, ചുണ്ട് തുടങ്ങിയ അവയവങ്ങളിലെ കാന്‍സര്‍സാധ്യത പുകവലി ഒഴിവാക്കുന്നതിലൂടെ കുറയും. പുകവലിക്കാരുടെ സാന്നിധ്യമുളള മുറിയിലിരിക്കുന്നതും നല്ലതല്ല. ഇവര്‍ പുറന്തളളുന്ന പുകയില്‍ കാന്‍സറിനു കാറണമായ 60 ല്‍ അധികം വിഷപദാര്‍ഥങ്ങളുണ്ട്. ഇത്തരം പുക ശ്വസിക്കുന്നതും അപകടമാണ്. അതിനാല്‍ പുകവലി ഒരു സാമൂഹിക വിപത്താണെന്നു കരുതി ഒഴിവാക്കുക.
* പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട സസ്യാഹാരം ശീലമാക്കുക. ദിവസവും 400 മുതല്‍ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുള്‍പ്പെടുത്തുക.
* കരിഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കരുത്.
* ഉപ്പിലിട്ട ആഹാരപദാര്‍ഥങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* പൂപ്പല്‍ ബാധിച്ച ഭക്ഷണസാധനങ്ങള്‍ കഴിക്കരുത്.
* ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകള്‍ സെര്‍വിക്കല്‍ സ്മിയര്‍ ടെസ്റ്റിനു (ുമു ൊലമൃ) വിധേയമാകണം.
* പുകയിലമുറുക്ക് ഒഴിവാക്കുന്നതു വായ, തൊണ്ട, ശ്വാസകോശം. അന്നനാളം, ആമാശയം എന്നിവയില്‍ കാന്‍സറിനുളള സാധ്യത കുറയ്ക്കും. പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഉപേക്ഷിക്കുക. മദ്യപാനം പൂര്‍ണമായും ഒഴിവാക്കണം.
* അമിതഭാരവും ഭാരക്കുറവും ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറുടെ ഉപദേശം തേടണം.
* വ്യായാമം ശീലമാക്കുക. നടത്തം ഗുണപ്രദം.
* ചുവന്നമുളകിന്റെ ഉപയോഗം, ചൂടുകൂടിയ ആഹാരം എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതു ആമാശയ കാന്‍സര്‍സാധ്യത കുറയ്ക്കും.
* കൊഴുപ്പു കൂടിയ ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരഭാരം നിയന്ത്രിക്കുക.
* സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം ഒഴിവാക്കുക.
* മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന പച്ചക്കറികള്‍, ഫലങ്ങള്‍, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികള്‍ ഏറെ നേരം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത വെളളത്തില്‍ (വിനാഗരിയോ പുളിവെളളമോ ചേര്‍ത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ.
* നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കാം. (ആപ്പിള്‍, കാബേജ്, ചീര, ബാര്‍ലി, ഓട്സ്, ബീന്‍സ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയര്‍, ബദാം, കശുവണ്ടി, കുമ്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീന്‍, ഓറഞ്ച്…) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക
* ലൈംഗിക ശുചിത്വം പാലിക്കുക. ഒന്നിലധികം പങ്കാളികളുമായുളള ലൈംഗിക ജീവിതം ഉപേക്ഷിക്കുക.പ്രസവങ്ങള്‍ക്കിടയിലെ ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുക. കുറഞ്ഞ പ്രായത്തിലുളള വിവാഹം ഒഴിവാക്കുക
* ജൈവകൃഷിയിലൂടെ വിളയിച്ച ഇലക്കറികള്‍, സിട്രസ് ഫലങ്ങള്‍(നാരങ്ങ, ഓറഞ്ച്) എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.
* ചക്കപ്പഴം, മാതളനാരങ്ങ, പപ്പായ തുടങ്ങിയ പഴങ്ങള്‍ ശീലമാക്കുക
* കുടുംബത്തിലാര്‍ക്കെങ്കിലും സ്തനാര്‍ബുദമോ ഓവേറിയന്‍ കാന്‍സറോ ഉണ്ടായിട്ടുണ്ടങ്കില്‍ ആ കുടുംബത്തിലെ സ്ത്രീകള്‍ നിര്‍ബന്ധമായും ജെനറ്റിക്് ടെസ്റ്റിനു വിധേയരാകണം. സ്തനാര്‍ബുദം മുന്‍കൂട്ടിയറിയാന്‍ സഹായകമായ ടെസ്റ്റുകള്‍ക്ക് ഒരു ഓങ്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വിധേയമാകണം.
* വറുത്തതും എണ്ണയില്‍ പൊരിച്ചതുമായ ആഹാരം പരമാവധി കുറയ്ക്കുക. മൈദ വിഭവങ്ങളും പരമാവധി ഒഴിവാക്കുക
* ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* പുകയില ഉത്പന്നങ്ങള്‍, പാന്‍മസാല എന്നിവ പൂര്‍ണമായും ഒഴിവാക്കുക.
* പ്രകൃതിയോടിണങ്ങിയ ജീവിതശൈലി സ്വീകരിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുക. യോഗ ശീലമാക്കുക. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സസ്യാഹാരം മാത്രം കഴിക്കുക.
* പുരുഷന്മാര് പ്രോസ്റ്റേറ്റ് കാന്‍സര്‍സാധ്യത മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുളള സ്ക്രീനിംഗ്് ടെസ്റ്റിനു വിധേയരാവുക.
* ഹെപ്പറ്റൈറ്റിസ് ബിയ്ക്കെതിരേയുളള പ്രതിരോധ വാക്സിന് എടുത്തുക. കരളിനുണ്ടാകുന്ന് ചിലതരം കാന്‍സറുകളെ പ്രതിരോധിക്കാന്‍ ഇതു സഹായകം.
* സെര്‍വിക്കല്‍ കാന്‍സറിനു കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ (എച്ച്പിവി) പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും വ്ാക്സിനേഷനു വിധേയരാകണം.
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്