സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ മാത്രം ഉപയോഗിക്കേണ്ട ആഞ്ചു സന്ദര്‍ഭങ്ങള്‍; കാര്‍ മുതല്‍ മൊബൈല്‍ഫോണ്‍ വരെ

എല്ലാ മനുഷ്യരും പുതിയ വസ്തുക്കളോടു ഭ്രമമുള്ളവരാണ്. എത്ര വസ്ത്രങ്ങളുണ്ടെങ്കിലും ചിലര്‍ വീണ്ടും വീണ്ടും പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇങ്ങനെ വാങ്ങിക്കൂട്ടുന്ന പുതിയ വസ്തുക്കളില്‍ പലതും ജീവിതത്തില്‍ ഉപയോഗിക്കുന്നത് ഒറ്റത്തവണ മാത്രമായിരിക്കും. ഇത് പണനഷ്ടം ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഒറ്റത്തവണ ഉപയോഗത്തിന് വേണ്ടി പുത്തന്‍ സാധനങ്ങള്‍ വാങ്ങുന്നതിനു പകരം ഒരിക്കല്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങുകയാവും അഭികാമ്യം.

1, കാര്‍
പളപളാ തിളങ്ങുന്ന പുതിയ കാര്‍ മിക്കവരുടെയും സ്വപ്‌നമാണ്. എന്നാല്‍ കാറിന്റെ മൂല്യം നിങ്ങള്‍ ഡ്രൈവ് ചെയ്യുന്ന ഓരോ മിനിറ്റിലും കുറഞ്ഞുകൊണ്ടിരിക്കും. കാറെടുത്ത് ആദ്യവര്‍ഷം കഴിയുമ്പോഴേക്കും കാറിന്റെ മൂല്യം 40 ശതമാനം കുറഞ്ഞിരിക്കും. നിങ്ങളുടെ വാഹനം ഓരോ വര്‍ഷവും 10000 മൈല്‍ വീതം ഓടിയെങ്കില്‍ മൂന്നാം വര്‍ഷത്തിന്റെ അവസാനത്തോടെ കാറിന്റെ മൂല്യത്തില്‍ 60 ശതമാനത്തിന്റെ കുറവാണ് വരിക. ചില വാഹനങ്ങളുടെ വില 80 ശതമാനം വരെ ഇടിയുന്നു. അതിനാല്‍ തന്നെ ഒന്നോ രണ്ടോ വര്‍ഷം പഴക്കമുള്ള ബ്രാന്‍ഡഡ് കാര്‍ എടുക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു സാരം. അതുപോലെ തന്നെ അഞ്ചു വര്‍ഷം പഴക്കമുള്ള ഒരു കാര്‍ എടുക്കുന്നതും പോക്കറ്റിലെ പണം ലാഭിക്കും. ആധുനീക സൗകര്യങ്ങള്‍ കുറയുമെങ്കിലും കാറിന്റെ മൂല്യം അധികം നഷ്ടപ്പെടുകയില്ല. പുതിയ കാര്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിനനുസരിച്ച് റിപ്പയറിംഗ് കൂലിയും വിലയും കൂടുകയും ചെയ്യും.
car600
2,ആഭരണം
വാഹനങ്ങളേക്കാള്‍ വേഗത്തില്‍ നമുക്ക് നഷ്ടമുണ്ടാക്കുന്ന ഒരേയൊരു വസ്തു ആഭരണങ്ങളാണ്. വജ്രത്തിന് ഓരോ തവണയും 100-200 ശതമാനമാണ് ഓരോതവണയും വിലവര്‍ധിക്കുന്നത്. ഒമ്പത് കാരറ്റ് ഗോള്‍ഡ് സഫൈറിനും ക്യൂബിക് സിര്‍ക്കോണിയ ക്ലസ്റ്റര്‍ റിങിനുമായി  ഒരാള്‍ 3700 രൂപ വിലയിടുമ്പോള്‍ 11200 മുതല്‍ 14900 രൂപവരെയാണ് ഇതേ വസ്തുവിന് മറ്റൊരാള്‍ ഇടുന്ന വില. പ്രത്യേക അവസരങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ഇത്തരം ആഭരണങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് ആയിരിക്കുന്നതാണ് നല്ലത്.

3, സംഗീതോപകരണങ്ങള്‍
സെക്കന്‍ഡ് ഹാന്‍ഡ് മ്യൂസിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലൂടെയും നമുക്ക് വളരെയധികം പണം ലാഭിക്കാം. ഉദാഹരണത്തിന് 45000 രൂപ വിലവരുന്ന ട്രംപറ്റ് വാങ്ങുന്നതിനു പകരം.നേര്‍ പകുതി വിലയ്ക്ക് ഉപയോഗിച്ച ട്രംപറ്റ് വാങ്ങാന്‍ കിട്ടും. സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കള്‍ വില്‍ക്കുന്ന സൈറ്റുകളില്‍ പരതുകയുമാവാം.
trumpet600
4,വിവാഹ വസ്ത്രങ്ങള്‍
ഏറ്റവും വലിയ അനാവശ്യച്ചെലവുകളില്‍ ഒന്നാണ് പുതിയ വിവാഹ വസ്ത്രങ്ങള്‍ എടുക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന വിവാഹ വസ്ത്രത്തിന് വിവാഹശേഷം ഏറെക്കുറെ വിലയില്ലാതാവുന്നു. അതിനാല്‍ തന്നെ വലിയ കടകള്‍ക്കു പകരം വല്ല ചാരിറ്റിഷോപ്പുകളില്‍ നിന്നോ മറ്റോ രണ്ടാം തരം വസ്ത്രമെടുക്കുന്നത് വന്‍ ലാഭമുണ്ടാക്കിത്തരും.

5,ഇലക്ട്രോണിക് ഉപകരണങ്ങള്‍
ഏറ്റവുമധികം മൂല്യശോഷണം നടക്കുന്ന മറ്റൊരു മേഖല ഇലക്ടോണിക് രംഗമാണ്. പുതിയ പുതിയ പതിപ്പുകള്‍ വരുന്നതോടെ പഴയവ തീര്‍ത്തും അപ്രസക്തമാവുന്നു. ഇലക്ടോണിക് ഭീമന്മാരായ ആപ്പിളിന്റെ കാര്യമെടുത്താല്‍ മതി. അവര്‍ ഐഫോണിന്റെ ഓരോ പുതിയ പതിപ്പിറക്കുമ്പോഴും പഴയവയുടെ വില 20 ശതമാനം വീതമാണ് കുറയ്ക്കുന്നത്. മറ്റുള്ള കമ്പനിക്കാര്‍ ഇതിലും കുത്തനെയാണ് പഴയ ഫോണുകളുടെ വിലയിടിക്കുന്നത്. ഇന്നെടുക്കുന്ന ഫോണിന്റെ ഇരട്ടി സവിശേഷതകളുള്ള ഫോണുകളാണ് അടുത്തവര്‍ഷം അതേവിലയ്ക്ക് മാര്‍ക്കറ്റില്‍ എത്തുന്നത്. അതിനാല്‍തന്നെ വിലകൂടിയ പുതിയഫോണുകള്‍ എടുക്കുന്നത് മണ്ടത്തരമാണ്. ഒന്നുകില്‍ വില കുറഞ്ഞ ഫോണുകളോ അല്ലെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളോ എടുക്കുന്നത് കൈയ്യിലെ പൈസ ലാഭിക്കും.

Related posts