ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ലിവര്‍പൂള്‍ 4–1ന് സ്‌റ്റോക്ക് സിറ്റിയെ തകര്‍ത്തു. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായശേഷമാണ് നാലു ഗോള്‍ അടിച്ച് ലിവര്‍പുള്‍ ജയിച്ചു കയറിയത്. ഇതോടെ 18 മത്സരങ്ങളില്‍ 40 പോയിന്റുമായി ലീഗില്‍ രണ്ടാമതെത്തി ലിവര്‍പൂള്‍.
ആദം ലല്ലാന(35–ാം മിനിറ്റ്), റോബര്‍ട്ടോ ഫിര്‍മിനോ(44 –ാം മിനിറ്റ്), ഡാനിയേല്‍ സ്റ്ററിഡ്ജ്(71–ാം മിനിറ്റ് ) എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. സ്‌റ്റോക്കിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഇംബുലയുടെ പിഴവില്‍ നിന്നുള്ള സെല്‍ഫ് ഗോളുകൂടിയായതോടെ പട്ടിക പൂര്‍ത്തിയായി. 12–ാം മിനിറ്റില്‍ ജോനാഥന്‍ വാള്‍ട്ടേഴ്‌സാണ് സ്‌റ്റോക്കിന്റെ ഏകഗോള്‍ നേടിയത്.