സുരേഷ് കല്‍മാഡി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ്

suresh-kalmadiന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ജയിലില്‍ കിടന്ന സുരേഷ് കല്‍മാഡി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ലൈഫ് പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് കല്‍മാഡിയെ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുത്തത്. അതുപോലെ മറ്റൊരു പ്രസിഡന്റായി അഴിമതി ആരോപണവിധേയനായ അഭയ് ചൗട്ടാലയെയും തെരഞ്ഞെടുത്തു. 1996 മുതല്‍ 2011 വരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ പ്രസിന്‍റായിരുന്നു കല്‍മാഡി പിന്നീട് ചൗട്ടാല ഈ സ്ഥാനം വഹിച്ചു. കല്‍മാഡിയെ വീണ്ടും തെരഞ്ഞെടുത്തത് ഞെട്ടിച്ചുവെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു.

2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കല്‍മാഡിയുടെ പങ്ക് വ്യക്തമായതിനേത്തുടര്‍ന്നാണ് അദ്ദേഹം ജയിലിലായത്. 72കാരനായ കല്‍മാഡി അന്താരാഷ്്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍റെ ഭരണസമിതിയില്‍ 2001 മുതല്‍ 2013 വരെ അംഗമായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ നിയമപ്രകാരം കുറ്റാരോപിതരായവര്‍ ഭരമസമിതിയില്‍ വരാന്‍ പാടില്ല. ഇതു മറികടന്നാണ് കല്‍മാഡി വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.

Related posts