ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ കിഴക്കന്‍ മേഖലയിലൂടെ ഇന്ത്യയെ ആക്രമിക്കുവാന്‍ തയ്യറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മ്യാന്‍മാര്‍, തായ്‌ലന്‍ഡ് അതിര്‍ത്തിവഴി ഇന്ത്യയെ ആക്രമിക്കുന്നതിനാണു പദ്ധതിയിട്ടിരിക്കുന്നത്. മ്യാന്‍മാര്‍, തായ്‌ലന്‍ഡ് അതിര്‍ത്തികളില്‍ ഭീകരര്‍ നിലയുറപ്പിച്ചതായാണു റിപ്പോര്‍ട്ട്.
ചാവേര്‍ ആക്രമണങ്ങള്‍ക്കായി താലിബാന്‍ പോരാളികളെ ഉപയോഗിച്ചു രോഹിങ്ക്യ മുസ്ലിങ്ങളെ ഐഎസ്‌ഐ പരിശീലപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തോതിലുള്ള ആയുധ ശേഖരവും പണവും ഐഎസ്‌ഐ ഒരുക്കിയിട്ടുണ്ടെന്നാണു ഇന്റിലിജന്‍സ് റിപ്പോര്‍ട്ട