നാദിര്‍ഷ സന്തോഷത്തിലാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെയാണ് നാദിര്‍ഷയുടെ കാലം തെളിഞ്ഞത്. ഇപ്പോള്‍ നാദിര്‍ഷ തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നാണ് കേഴ്വി. നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രത്തില്‍ നായകന് മമ്മൂട്ടിയാണെന്ന് പ്രചരിച്ചെങ്കിലും അത് തന്റെ വലിയ ആഗ്രഹമാണെന്നു പറഞ്ഞാണ് അന്ന് നാദിര്‍ഷ ഒഴിഞ്ഞത്. എന്നാല്‍ ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
മമ്മൂക്കയും നാദിര്‍ഷയും ഒന്നിക്കുന്നുവെന്നു സ്ഥിരീകരിക്കുന്ന കാര്യങ്ങള്‍പുറത്തു വിട്ടത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞു. നിര്‍മ്മാതാവിനെ കണ്ടെത്തിയതായും ബെന്നി വ്യക്തമാക്കി. മമ്മൂക്കയും നാദിര്‍ഷയും ഒന്നിക്കുന്ന ചിത്രം നര്‍മ്മത്തിന്റെ പശ്ചാത്തലത്തിലാകും ഒരുക്കുന്നതെന്നും ബെന്നി വ്യക്തമാക്കി. എന്തായാലും മമ്മുക്കയും നാദിര്‍ഷയും ഒരുമിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.