ഛത്തീസ്ഗഢിലെ കാടുകളില്‍ ജീവന്‍ രക്ഷിക്കുന്നത് മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സുകള്‍

yreyweryമോട്ടോര്‍ സൈക്കിള്‍ ആംബുലന്‍സ് കാണുമ്പോള്‍ സാധാരണക്കാര്‍ക്ക് ചിരിയാവും വരിക. എന്നാല്‍ ഛത്തീസ്ഗഢിലെ ഉള്‍ക്കാടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്കും രോഗികള്‍ക്കും പ്രത്യേകിച്ച് പ്രസവസമയമടുത്ത സ്ത്രീജനങ്ങള്‍ക്കും ആശ്വാസവും സഹായവുമാണ് മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ്. തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി ദൈവം അയച്ച പേടകമായാണ് അവര്‍ ആ വാഹനത്തെ കാണുന്നത്.

ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് എന്നത് പുതിയ ആശയമാണ്. നാലുചക്ര വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കാണ്് ഇത്തരം ആംബുലന്‍സുകള്‍ സഹായകമാകുന്നത്. തക്കസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രം മരണത്തിന് കീഴ്‌പ്പെടേണ്ടി വരുന്നവരും നഗരത്തില്‍ നിന്ന് വിദൂരത്ത് താമസിക്കുന്നവരുമായവര്‍ക്കുവേണ്ടിയാണ് ഈ ആശയം പിറവിയെടുത്തത്.

ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ മാത്രം 200 ലധികം ഗര്‍ഭിണികളെ ചുരുങ്ങിയ കാലംകൊണ്ട് മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് ഉപയോഗിച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ശിശുമരണനിരക്കും ഗര്‍ഭിണികളായ സ്ത്രീകളുടെ മരണനിരക്കും വലിയ അളവില്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുകയും ചെയ്തു. നാട്ടിലുള്ള ചെറുപ്പക്കാര്‍ തന്നെയാണ് ഈ ആംബുലന്‍സിന്റെ ഡ്രൈവര്‍മാരാകുക. ബൈക്കിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്ന സൈഡ് കാര്യേജിലാണ് രോഗിയെ കൊണ്ടുപോകുന്നത്. 2015 ല്‍ യൂണിസെഫാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. അജയ് താക്കൂര്‍ എന്ന ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

Related posts