ഇരിങ്ങാലക്കുട: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ വാഹക ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി അഞ്ചിന്റെ വിജയകരമായ പരീക്ഷണം ഒറീസയിലെ കലാം ഐലന്‍ഡില്‍ നടന്നപ്പോള്‍ ആ സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന് ഇരിങ്ങാലക്കുട കോണത്തുകുന്നിലെ വജ്രയും. ലോകരാഷ്ട്രങ്ങള്‍ ഉപഗ്രഹ വിക്ഷേപങ്ങള്‍ക്കായി സമീപിക്കുന്ന ഭാരത്തിന്റെ റോക്കറ്റുകളുടെ പ്രധാന ഭാഗമായ ഫഌക്സ് സീല്‍ നിര്‍മിക്കുന്ന വജ്രയിലാണ്.
മിസൈലിന്റെ ഏറ്റവും പ്രധാന ഭാഗമായ ഗതിനിര്‍ണയ സംവിധാനത്തിലെ സുപ്രധാന ഘടകമാണ് ഫഌക്സ് സീല്‍. അഗ്നി അഞ്ചിന്റെ ഡിഎസ് ഒന്ന്, ഡിഎസ് രണ്ട്, ഡിഎസ് മൂന്ന് എന്നി മൂന്ന് ഫഌക്സ് സീലുകളും നിര്‍മിച്ചത് വജ്രയിലാണ്. മിസൈലിന്റെ ഗതിനിയന്ത്രണയന്ത്രത്തില് ഉപയോഗിച്ചിരുന്ന മൂന്ന് ഫഌക്സ് സീലുകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന് വിക്ഷേപണകേന്ദ്രത്തില്‍ നിന്നും തങ്ങള്‍ക്കു അറിയിപ്പ് ലഭിച്ചതായി വജ്രയുടെ ഡയറക്ടര്‍ കണ്ണന് പറഞ്ഞു.
എയ്റോസ്പേസ് രംഗം കൂടാതെ വജ്രയുടെ ഉത്പന്നങ്ങള്‍ നേവല്‍ ഡിഫെന്‍സ് രംഗത്തും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ ന്യൂക്ലിയര്‍ പവേര്‍ഡ് ബാലിസ്റ്റിക് മിസൈല്‍ സബ്മറൈന് ആയ അരിഹന്തിന്റെ പല പ്രധാന ഘടകങ്ങളും വജ്രയിലാണ് നിര്‍മിച്ചത്. ഈ രംഗത്തു അതികായരായ റഷ്യന്‍ ട്രാന്‍സ്ഡ്യൂസഴ്സ് ഉത്പന്നങ്ങള്‍ ചുരുങ്ങിയ ചിലവില്‍ റീഫര്‍ബിഷ് ചെയ്തു വിജയിപ്പിച്ചിട്ടുമുണ്ട് വജ്രയില്‍. 18 ലക്ഷം വില വരുന്ന ഇവ വെറും 85,000 രൂപയ്ക്കാണ് വജ്രയില്‍ പുനര്‍നിര്‍മിച്ചത്. ഇത്തരത്തില്‍ പ്രതിരോധ വകുപ്പിന് 504 ട്രാന്‍സ്ഡ്യൂസഴ്സ് നിര്‍മിച്ചു നല്കി 85 കോടിയോളം രൂപ രാഷ്ട്രത്തിനു ലാഭമുണ്ടാക്കാനും വജ്രയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയ്ക്ക് അഭിമാനമായ ചന്ദ്രയാന്റെയും, മംഗള്‍യാന്റെയും വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളും ഇവിടെയാണ് നിര്‍മിച്ചത്. ഇരിങ്ങാലക്കുടക്കു സമീപം കോണത്ത്കുന്ന് പൈങ്ങോട് ആണ് വജ്രയുടെ ഫാക്ടറി, പി.എസ്. സജീന്ദ്രനാഥ്, മാനേജിംഗ് ഡയറക്ടര്‍, ജി.ശബരിനാഥ് എക്സിക്യുട്ടിവ് ഡയറക്ടര്‍, ഡയറക്ടര്‍മാരായ കണ്ണന്, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് വജ്രയിലെ ഗവേഷണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.