മകന് ദാവൂദെന്നോ യാക്കൂബെന്നോ പേരിടരുത്; ആരാധകന് ഇര്‍ഫാന്‍ പത്താന്‍ നല്‍കിയത് ചുട്ടമറുപടി കേള്‍ക്കണോ

IRFANസോഷ്യല്‍ മീഡിയയില്‍ സമീപകാലത്തായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് പ്രശസ്തര്‍ അവരുടെ മക്കള്‍ക്കിടുന്ന പേര്. സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകന് തൈമൂര്‍ എന്നു പേരിട്ടത് സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലുള്ള ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. തൈമൂര്‍ എന്ന ക്രൂരനായ ഭരണാധികാരിയുടെ പേര് ആ നിഷ്‌കളങ്കനായ കുഞ്ഞിന് ഇട്ടതു തന്നെ അതിക്രൂരമായി പോയി എന്നു സോഷ്യല്‍ മീഡിയ വിലപിച്ചു. ആ പേരു വിവാദങ്ങള്‍ ഒന്നു കെട്ടടങ്ങിയപ്പോഴാണ്  ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന് കുട്ടിയുണ്ടാകുന്നത്. താന്‍ ഒരു ആണ്‍കുഞ്ഞിന്റെ പിതാവായി എന്ന് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തതോടെ പേരിടല്‍ വീണ്ടും ചര്‍ച്ചാവിഷയമായി.

പത്താന്‍ ആദ്യമേ കുഞ്ഞിന്റെ പേരു പ്രഖ്യാപിക്കാഞ്ഞതിനാല്‍ ആളുകള്‍ പലപല നിര്‍ദ്ദേശങ്ങളും മുമ്പോട്ടുവച്ചു. കുഞ്ഞിനു ദാവൂദ് എന്നോ യാക്കൂബ് എന്നോ പേരിടരുത് എന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. ഇതു പ്രതീക്ഷിച്ച പോലെ തന്നെ ഇര്‍ഫാന്‍ ആരാധകന് ചുട്ട മറുപടിയും നല്‍കി. പേര് എന്തായാലും പിതാവിനേയും വലിയച്ഛനെയും (യൂസഫ് പത്താന്‍) പോലെ തന്നെ ഇവന്‍ രാജ്യത്തിന് അഭിമാനമായി മാറും എന്നായിരുന്നു ഇര്‍ഫാന്റെ മറുപടി. അവസാനം കുഞ്ഞിന് ഇമ്രാന്‍ ഖാന്‍ പത്താന്‍ എന്നു പേരിട്ടതായി ഇര്‍ഫാന്‍ തന്നെ അറിയിച്ചപ്പോള്‍ ആരാധകനും സന്തോഷം.

Related posts