വിജയ്-ജ്യോതിക വീണ്ടും! സിനിമയുടെ ചിത്രീകരണം അമേരിക്കയില്‍

jyothikaവിജയ്- ജ്യോതിക-എസ്. ജെ. സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഖുഷിയുണ്ടാക്കിയ ഓളം ഇന്നും പ്രേക്ഷക മനസിലുണ്ട്. ഇപ്പോളിതാ ആ ഭാഗ്യജോഡി വീണ്ടും ഒന്നിക്കുന്നു.  ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ്  ഇവര്‍ വീണ്ടും ഒരു ഫ്രെയിമിലെത്തുന്നത്. വിജയ് 61 എന്നാണ് തത്ക്കാലം നല്‍കിയിരിക്കുന്ന പേര്. സിനിമയുടെ ചിത്രീകരണം അമേരിക്കയിലായിരിക്കും.

എന്നാല്‍, ജോയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. തിരിച്ചുവരവില്‍ വളരെ ശ്രദ്ധിച്ചു മാത്രം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജോ സിനിമയുടെ ഭാഗമാകാന്‍ സമ്മതം മൂളിയിരിക്കുകയാണ്. കാജലും സാമന്തയുമാണ് ചിത്രത്തിലെ മറ്റു നായികമാര്‍.ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ തെരിയാണ് വിജയും ആറ്റ്‌ലിയും ഒന്നിച്ച അവസാന സിനിമ.

Related posts