ഇറങ്ങി ബുദ്ധിമുട്ടേണ്ട… കിണറ്റില്‍ വീഴുന്ന ജീവികളെ രക്ഷിക്കാന്‍ യന്ത്രക്കൂടുമായി സെബാസ്റ്റ്യന്‍

TCR-KIRAR-Lവടക്കാഞ്ചേരി: കിണറ്റില്‍ അകപ്പെട്ട ജീവികളെ പുറത്തെടുക്കാനുള്ള ജീവന്‍രക്ഷായന്ത്രവുമായി വടക്കാഞ്ചേരി സ്വദേശി സി.ഡി.സെബാസ്റ്റ്യന്‍ ശ്രദ്ധേയനാവുന്നു. കിണറ്റില്‍വീണ പൂച്ച, പാമ്പ്, മരപ്പട്ടി തുടങ്ങിയ ജീവികളെ കിണറ്റിലിറങ്ങാതെ തന്നെ ഈ യന്ത്രം ഉപയോഗിച്ച് രക്ഷപ്പെടുത്താം. കൂട് കിണറ്റില്‍ ഇറക്കി ജീവി അതില്‍ കയറിയാല്‍ കൂടിന്റെ മൂടി താനെ അടയും.

എത്ര ആഴമുള്ള കിറ്റില്‍നിന്നും ഈ യന്ത്രം ഉപയോഗിച്ച് ജീവികളെ ജീവനോടെ പുറത്തെടുക്കാമെന്നു സെബാസ്റ്റ്യന്‍ അനുഭവങ്ങള്‍ നിരത്തി പറയുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും താന്‍ നിര്‍മിക്കുന്ന ജീവന്‍രക്ഷാ യന്ത്രക്കൂടിന്റെ പ്രാധാന്യം എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഈ നാട്ടിന്‍പുറത്തുകാരന്‍. ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ പുരസ്കാരവും ഈ ജീവന്‍രക്ഷാ യന്ത്രക്കൂടിനു ലഭിച്ചിട്ടുണ്ട്. ഫോണ്‍: 9048411509.

Related posts