അടിച്ചു മോനേ…! ഹണിമൂണ്‍ ആഘോഷിക്കാന്‍ ന്യൂയോര്‍ക്കിലേക്കു പോയ ദമ്പതികള്‍ക്ക് ലഭിച്ചത് അപ്രതീക്ഷിത സൗഭാഗ്യം

lottery

സമ്മാനങ്ങള്‍ ലഭിക്കുവാന്‍ കൊതിക്കാത്തവര്‍ ആരാണുളളത്. ചെറുതാണെങ്കിലും നാം വാങ്ങുന്നതിനേക്കാലും വിലമതിക്കുന്നതാണ് മറ്റൊരാള്‍ സമ്മാനമായി തരുന്നതെന്തും.  എന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങളായാലോ? പിന്നെ ഒന്നും പറയുവാന്‍ സാധിക്കില്ല, അത്രയ്ക്കു സന്തോഷമായിരിക്കും നമ്മില്‍ ജനിപ്പിക്കുന്നത്. ബ്രിട്ടീഷ് ദമ്പതികളായ ഹന്നയ്ക്കും ടോം ബൗറണിനുമാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിരിക്കുന്നത്.

ഹണിമൂണ്‍ ആഘോഷിക്കുവാന്‍ ന്യൂയോര്‍ക്കിലേക്കുപോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഒരു സൗഭാഗ്യം ഇവരെത്തേടിയെത്തിയത്. സൗഭാഗ്യമെന്താണെന്നല്ലേ? ലക്ഷ്വറി ക്ലാസ് യാത്രയ്ക്കു പുറമേ ഒരു രാത്രിക്ക് ഇരുപതു ലക്ഷത്തിനു മുകളില്‍ വാടകയുളള ഹോട്ടല്‍മുറിയില്‍ താമസവും.

അത്ഭുത നിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുവാനും ഇവര്‍ മറന്നില്ല. ഇവരുടെ ജീവിതത്തിലെ കദന കഥയാണ് ഇവര്‍ക്ക് ഇതിലേക്കു വഴിതെളിച്ചത്. ആദ്യമായി പിറന്ന കുഞ്ഞിന്റെ രോഗം മൂലം ഹണിമൂണ്‍ ഉപേക്ഷിച്ച ഇവര്‍ ഒടുവില്‍ ക്രിസ്മസിന് യാത്ര പോകുവാന്‍ തീരുമാനിക്കുകയായിരുന്നു.

ബ്രിട്ടീഷ് എയര്‍വേസ് ഉപഭോക്താ ക്കളെ ആകര്‍ഷിക്കാന്‍ ഒരുക്കിയിരിക്കു ന്ന അത്ഭുത സമ്മാനത്തിന്റെ ഭാഗമായി തങ്ങളുടെ കഥ ദമ്പദികള്‍ഇമെയില്‍ ചെയ്തുകൊടുക്കുകയാ യിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സമ്മാനത്തിനര്‍ഹരായത് തങ്ങളാണെന്ന കാര്യം ഇവര്‍ അറിഞ്ഞത്. എന്തായാലും ദമ്പതികള്‍ ഇതുവരെ ആ അത്ഭുത നിമിഷങ്ങളില്‍ നിന്നും പൂര്‍ണമായും മോചിതരായിട്ടില്ല. സമ്മാനമടിച്ചാല്‍ ഇങ്ങനെയാവണം അടിക്കാന്‍.

Related posts