അമ്മ സ്‌നേഹത്തിന്റെ പ്രതീകമാണ്. ആ അമ്മയ്ക്ക് എന്തുകൊടുത്താലും അത് ഒന്നുമാവില്ലെന്ന് നമുക്കറിയാം. അതുപോലെതന്നെ അമ്മമാര്‍ അത്തരത്തിലൊരു പ്രതിഫലം ആഗ്രഹിച്ചല്ല നമ്മെ വളര്‍ത്തുന്നത്. എന്നാലിതാ തെക്കന്‍ സിഡ്‌നിയില്‍ നിന്നൊരു വാര്‍ത്ത. സഹോദരങ്ങളായ ഡാനിയലും ജേസനും, തങ്ങളുടെ മാതാവിന് സമ്മാനമായി നല്‍കിയത് ബിഎംഡബ്ല്യു കാര്‍. കാറുമേടിക്കാനുളള പണം നീണ്ട പത്തുവര്‍ഷത്തെ അധ്വാനത്തിലൂടെയാണ് ഇരുവരും കണ്ടെത്തിയത്. വിലകൂടിയ കാര്‍ മാതാവിന് നല്‍കിയപ്പോള്‍ ഉണ്ടായ പ്രതികരണമാണ് മകന്‍ ഡാനിയല്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഈ കാര്‍ ഞങ്ങളുടെ സമ്മാനമായി തരുന്നതാണെന്നു പറഞ്ഞപ്പോള്‍ മാതാവിന് വിശ്വസിക്കാന്‍ പറ്റിയില്ല. കാരണം വിലകൂടിയ ഈ വാഹനം എങ്ങനെ തന്റെ മക്കള്‍ വാങ്ങി എന്നതാവാം. ഒടുവില്‍ നിര്‍ബന്ധിച്ചാണ് അമ്മയെ വാഹനത്തില്‍ കയറ്റുന്നത്.
അമ്മ ഞങ്ങളെ വളര്‍ത്തിയത് വളരെയധികം കഷ്ടപ്പെട്ടാണ്. ഈ സമ്മാനം ഒന്നുമല്ലെന്ന് അറിയാം, എങ്കിലും നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഞങ്ങള്‍ക്ക് ഇത് നല്‍കുവാന്‍ സാധിച്ചത്. കഠിനാധ്വനത്തിന്റെ ഫലം പൂവണിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡാനിയല്‍ പറയുന്നു. എന്തായാലും മാതാപിതാക്കളെ നോക്കാന്‍ മടിക്കുന്ന ഈ കാലഘട്ടത്ത് ഇത്തരത്തിലുളള മക്കള്‍ തീര്‍ച്ചയായും ആ അമ്മയുടെ ഭാഗ്യം തന്നെയാണ്.