ഇനി കോഴിപ്പോരില്ല! ആന്ധ്രപ്രദേശിലും തെലങ്കാനയിലും കോഴിപ്പോര് ഹൈക്കോടതി നിരോധിച്ചു

COCK_FIGHTപോരുകള്‍ കണ്ടുനില്‍ക്കുവാന്‍ എല്ലാവര്‍ക്കും സന്തോഷമാണ്. പ്രായഭേദമില്ലാതെ എല്ലാവരിലും കൗതുകം ഉണര്‍ത്തുമെന്നതില്‍ സംശയമില്ല. എന്നാല്‍ പോരില്‍ ഏര്‍പ്പെടുന്നവരുടെ കാര്യം ഒന്ന് ഓര്‍ത്തുനോക്കിക്കേ… അതു മൃഗങ്ങളായാലും മനുഷ്യരായാലും എല്ലാവരിലും ജീവന്‍ ഒരുപോലെയാണ്.

കോഴിപ്പോരും കാളപ്പോരും എല്ലാവര്‍ക്കും സുപരിചിതമായ പോരുകളാണ്. മൃഗങ്ങളെ വേട്ടയാടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ ക്രൂരമാണ്. അതിനാല്‍ തന്നെ ആന്ധ്രപ്രദേശിലും തെലങ്കാനയിലും കോഴിപ്പോര് ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്. നിരവധി സാമൂഹ്യസുരക്ഷാ സംഘങ്ങളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് ഇവിടെ നിരോധിച്ചിരിക്കുന്നത്. എന്തായാലും ഈ രണ്ടുസംസ്ഥാനങ്ങളില്‍ ഇനിമുതല്‍ കോഴികള്‍ക്കു പേടിക്കാതെ നടക്കാമെന്നു ചുരുക്കം.

Related posts