തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനുവരിയിലില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും നോക്കിയ ശേഷം മാത്രമെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയിലെ വരവും ചെലവും നോക്കിയ ശേഷം മതി തുടര്‍ നടപടികളെന്നാണ് ധനമന്ത്രിയുടെ തീരുമാനം.
ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന ശിപാര്‍ശ ധനവകുപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണ് ശിപാര്‍ശ നല്‍കിയത്.നോട്ടു പ്രതിസന്ധി അതി രൂക്ഷമാകുമെന്ന മുന്നറിപ്പും സെക്രട്ടറി നല്‍യിട്ടുണ്ട്. ശമ്പളവും പെന്‍ഷനും നല്കാന് 1400 കോടി രൂപ വേണം.
ഇത്രയും തുക നല്കാന് കഴിയില്ലെന്ന് ആര്‍ബിഐ അറിയിച്ചതായി ധന സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആ സാഹചര്യത്തില്‍ ജനുവരിയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പ്രതിസന്ധി ഗുരുതരമാക്കും. കേന്ദ്ര ബജറ്റിന് ശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതാണ് ഉചിതം. കേന്ദ്ര ബജറ്റ് വിശദമായി പഠിക്കാനും ജനുവരിയിലെ ധനസ്ഥിതി പരിശോധിക്കാനും സമയം വേണമെന്നും ധനസെക്രട്ടറി ധനമന്ത്രിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.