കുടിയന്‍മാര്‍ ഒരുപാട് പെടും..! സംസ്ഥാനത്ത് പകുതിയോളം മദ്യശാലകള്‍കള്‍ക്ക് കൂടി പൂട്ട് വീഴും

barതിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന പകുതിയോളം മദ്യശാലകള്‍ക്ക് കൂടി പൂട്ടുവീഴും. ദേശീയ–സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീം കോടതി വിധിയാണ് ഇതിന് കാരണം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ–സംസ്ഥാന പാതയോരങ്ങളിലെ എല്ലാ ബാറുകളും ബിയര്‍–വൈന്‍ പാര്‍ലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടി വരുമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. കോടതി വിധിയെക്കുറിച്ച് നിയമ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച് 31ന് മുന്‍പ് സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും നിയമോപദേശത്തില്‍ പറയുന്നു. അടുത്ത മന്ത്രിസഭായോഗം നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.സുപ്രീം കോടതി വിധി പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ബാധകമല്ലെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളൊക്കെ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ നിയമ സെക്രട്ടറി ഇക്കാര്യങ്ങളെല്ലാം തള്ളിയാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കൊച്ചിയില്‍ മാത്രം അഞ്ച് ബാറുകള്‍ക്ക് പൂട്ടുവീഴും.

സംസ്ഥാന–ദേശീയ പാതയോരങ്ങളില്‍ എവിടെയൊക്കെ മദ്യവില്‍പ്പന നടക്കുന്നുണ്ടോ അവയെല്ലാം നിര്‍ത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. പാതയോരത്തു നിന്നും 500 മീറ്റര്‍ അകത്തേയ്ക്ക് ബാറിയായിരിക്കണം മദ്യശാലകള്‍ എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് ഏറ്റവും അധികം ബാധിക്കുന്നത് ബാറുടമകളെയാണ്. സര്‍ക്കാരിന്റെ ഔട്ട്‌ലെറ്റുകള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിന് അബ്കാരി വലിയ പ്രതിസന്ധിയുണ്ടാകാന്‍ ഇടയില്ല. എന്നാല്‍ വലിയ സൗകര്യങ്ങളോടെ കെട്ടിയുയര്‍ത്തിയിരിക്കുന്ന പഞ്ചനക്ഷത്ര ബാറുകള്‍ക്ക് പുതിയ സ്ഥലത്തേക്ക് മദ്യശാലകള്‍ മാറ്റുന്നത് പ്രായോഗികമായി നടക്കാന്‍ സാധ്യതയില്ല. അതിനാല്‍ കോടതി ഉത്തരവ് നടപ്പാക്കിയാല്‍ ഈ മദ്യശാലകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉറപ്പാണ്.

Related posts