കൊച്ചി: വര്‍ദ്ധിച്ചുവരുന്ന കുട്ടികള്‍ക്കെതിരായ പീഡനങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ഹ്രസ്വചിത്രം ‘ഹാപ്പി ന്യൂ ഇയര്‍’ ശ്രദ്ധേയമാവുന്നു. മോഹന്‍ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം മാധ്യമ പ്രവര്‍ത്തകനായ ടിആര്‍ രതീഷാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്, അനൂപ് മേനോന്, അജു വര്‍ഗീസ്, കാവ്യാ മാധവന്, പേളി മാണി, പ്രിയാമണി തുടങ്ങി താരങ്ങളും ലാലേട്ടനൊപ്പം ഹാപ്പിന്യൂഇയറില് പ്രത്യക്ഷപ്പെടുന്നു. ചിത്രീകരണത്തിലെ പുതുമ കൊണ്ടും പ്രമേയംകൊണ്ടും ഹാപ്പി ന്യൂ ഇയര്‍ ഇതിനകം വളരെയധികം പ്രശംസ പിടിച്ചുപറ്റി.
‘നമ്മുടെ കുഞ്ഞുങ്ങളുടെ വലിയ സ്വപ്നങ്ങള്‍ അവരുടെ കുഞ്ഞു കൈകളില്‍ നിന്നും തട്ടിപ്പറിക്കാതിരിക്കാം” എന്ന സന്ദേശമാണ് മോഹന്‍ലാല്‍ ഹാപ്പി ന്യൂഇയറിലൂടെ നല്‍കുന്നത്. കൊച്ചിയിലെ ന്യൂ ഇയര്‍ ആഘോഷങ്ങളാണ് ഹൃസ്വചിത്രത്തിന്റെ പശ്ചാത്തലം.സഹതാപത്തിന്റെ മെഴുകുതിരി പ്രകടനങ്ങള്‍ മാത്രം പോരാ ഇരകളെ സൃഷ്ടിക്കുന്ന കൈകളെ നശിപ്പിക്കണം എന്ന് ഓര്മ പങ്കുവച്ചാണ് ചിത്രം അവസാനിക്കുന്നത് .ദിയാസ് ഐഡിയ ഇന്‍ക്യൂബേറ്റര്‍ നിര്‍മിച്ച ഹൃസ്വചിത്രത്തില്‍ ബേബി ദിയ, മാസ്റ്റര്‍ രോഹിത്ത്, രമ്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍.