ദേശീയ സീനിയര്‍ വോളിബോള്‍ ഫൈനലില്‍ കേരളത്തിന് ജയവും തോല്‍വിയും

keralam-lചെന്നൈ: അറുപത്തഞ്ചാമത് ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷവിഭാഗം കിരീടം കേരളത്തിന്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസിനെ കീഴടക്കിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. അഞ്ച് സെറ്റ് നീണ്ട ആവേശോജ്വല പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്‍റെ കിരീടധാരണം.

അതേസമയം, വനിതാ വിഭാഗത്തില്‍ കേരളത്തിന് ഫൈനലില്‍ കാലിടറി. കേരളത്തെ കീഴടക്കി റെയില്‍വേസ് തുടര്‍ച്ചയായ ഏ ഴാം തവണയും വനിതാ കിരീടം നിലനിര്‍ത്തി. 2012നുശേഷം കിരീടം നേടാനായിട്ടില്ലെന്ന വേദനയാണ് ചെന്നൈയില്‍ കേരളം തീര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ റെയില്‍വേസിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരംകൂടിയായി ഇന്നലത്തെ ജയം. കഴിഞ്ഞ രണ്ടു വര്‍ഷവും കിരീടം ചൂടിയ റെയില്‍വേസിനെ 2517, 2025, 2624, 2527, 159നാണ് കേരള പുരുഷന്മാര്‍ കീഴടക്കിയത്.

വനിതാ വിഭാഗം ഫൈനലില്‍ റെയില്‍വേസ് ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് കേരളത്തെ അടിയറവു പറയിച്ചത്. സ്‌കോര്‍: 2521, 2125, 2515, 2521. ആദ്യസെറ്റ് റെയില്‍വേസ് ജയിച്ചെങ്കിലും ഉജ്വലമായി തിരിച്ചുവന്ന കേരളം രണ്ടാം സെറ്റ് സ്വന്തമാക്കി. എന്നാല്‍, നിര്‍ണായകമായ മൂന്നും നാലും സെറ്റുകള്‍ ജയിച്ച് മത്സരവും കിരീടവും റെയില്‍വേസ് സ്വന്തമാക്കുകയായിരുന്നു. വനിത വിഭാഗത്തില്‍ കഴിഞ്ഞ ഏഴു ഫൈനലിലും കേരളത്തെ പരാജയപ്പെടുത്തിയാണ് റെയില്‍വേസ് കിരീടം സ്വന്തമാക്കിയത്. 2007നു ശേഷം കിരീടം തിരിച്ചുപിടിക്കാനിറങ്ങിയ കേരളത്തിന്‍റെ പ്രതീക്ഷകളെ റെയില്‍വേസ് തകര്‍ക്കുകയായിരുന്നു.

Related posts