ഭീം ഇവാലറ്റ് ആപ്; വേണ്ട വിവരങ്ങള്‍

bis-bhim-lന്യൂഡല്‍ഹി: പണമിടപാടുകള്‍ സുഗമമാക്കാന്‍ ആധാര്‍ അധിഷ്ഠിത ഇവാലറ്റായ ഭീം അഥവാ ഭാരത് ഇന്‍റര്‍ഫേസ് ഫോര്‍ മണി എത്തി. കേവലം ഒരു വിരലടയാളം ഉപയോഗിച്ച് അല്ലെങ്കില്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം എന്നുള്ളതാണ് ഭീമിന്‍റെ പ്രത്യേകത. ഇന്നലെ ഡല്‍ഹിയില്‍ ആപ് പുറത്തിറക്കിയെങ്കിലും ജനങ്ങളുടെ ഫോണുകളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരും.

നാഷണല്‍ പേമെന്‍റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) തയാറാക്കിയ ഭീം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) സംവിധാനം പരിഷ്കരിച്ച് റീ ബ്രാന്‍ഡ് ചെയ്തതാണ് ഭീം ഇവാലറ്റ്. ഐഒഎസ് പ്ലാറ്റ്‌ഫോമിലും! വൈകാതെ എത്തും.

ലക്ഷ്യം

പ്ലാസ്റ്റിക് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ഇല്ലാതാക്കി പൂര്‍ണമായും കറന്‍സിരഹിത ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം. മാസ്റ്റര്‍/വീസ കാര്‍ഡുകള്‍ക്ക് കമ്പനികള്‍/ബാങ്കുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഭീമിലൂടെ ഇല്ലാതാകും. ആകെ ആവശ്യം ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ മാത്രം.

1. എവിടുന്ന് ഡൗണ്‍ലോഡ് ചെയ്യാം

https://play.google.com/store/apps/detailsid=in.org.npci.upiapp വലുപ്പം രണ്ട് എംബി.

2. എങ്ങനെ ഉപയോഗിക്കാം

പ്ലേ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തശേഷം ബാങ്ക് അക്കൗണ്ട് നല്കി രജിസ്റ്റര്‍ ചെയ്ത് യുപിഐ പിന്‍ നേടണം. ഉപയോക്താവിന്‍റെ മൊബൈല്‍ നമ്പറാണ് പേമെന്‍റ് അഡ്രസ്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഭീം ആപ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം.

3. എങ്ങനെ പണം അയയ്ക്കാം/സ്വീകരിക്കാം

മൊബൈല്‍ നമ്പര്‍ (പേമെന്‍റ് അഡ്രസ്) ഉപയോഗിച്ച് ആര്‍ക്കും പണം അയയ്ക്കാം. യുപിഐ സപ്പോര്‍ട്ട് ചെയ്യാത്ത ബാങ്കുകളിലേക്കു പോലും പണം അയയ്ക്കാം. പണം തിരിച്ചെടുക്കണമെങ്കില്‍ റിവേഴ്‌സ് പേമെന്‍റ് സംവിധാനവുമുണ്ട്.

4. ഏതൊക്കെ ബാങ്കുകള്‍

സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് ചുവടെ നല്കിയിട്ടുള്ള ബാങ്കുകള്‍ ഭീം ആപ് സപ്പോര്‍ട്ട് ചെയ്യും.അലാഹാബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഡിസിബി ബാങ്ക്, ദെനാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക്.

5. മറ്റു വിവരങ്ങള്‍

ബാങ്ക് ബാലന്‍സ് പരിശോധിക്കാന്‍ ആപ് സഹായിക്കും. ഫോണ്‍ നമ്പറിനു പകരം പേമെന്‍റ് അഡ്രസ് ഉപയോക്താവിനു മാറ്റാന്‍ കഴിയും. പേമെന്‍റ് അഡ്രസ് അതിവേഗം രേഖപ്പെടുത്താന്‍ ആധാറിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മതി. വ്യാപാരികള്‍ അവരുടെ ആധാറിലെ ക്യുആര്‍ കോഡ് പ്രിന്‍റ് ചെയ്തു പ്രദര്‍ശിപ്പിച്ചാല്‍ പണമിടപാടുകള്‍ അതിവേഗം നടത്താം. ഇപ്പോള്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ് ലഭ്യമാകുക. കൂടുതല്‍ ഭാഷകളില്‍ ഇറക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്.

Related posts