കഴക്കൂട്ടം: ശ്രീനാരായണഗുരുദേവനെ ഹിന്ദു സന്യാസിയാക്കുവാന് ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മന്ത്രി എം. എം. മണി. 84–മത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തില്‍ സംഘടിപ്പിച്ച തീര്‍ഥാടക സംഗമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഗുരുദേവന് ഒരു മതത്തിന്റെ വക്താവല്ല, നമുക്ക് ജാതിയില്ല എന്നുമാത്രമല്ല ഗുരുദേവന് പറഞ്ഞത് നമുക്ക് ജാതിയും മതവുമില്ലെന്നാണ് ഗുരുദേവന് പറഞ്ഞത്.
മതമേതായാലും മനുഷ്യന് നന്നായാല്‍മതിയെന്ന സന്ദേശം ഗുരുവിന്റെ അനുയായികള്‍ മനസിലാക്കിയോ എന്ന് സംശയമുണ്ട്. ചില കോണ്ട്രാക്ടര്മാരും അവരുടെ ബന്ധുക്കളും തലപ്പത്തിരുന്നാണ് എസ്എന്‍ഡിപി എന്ന സംഘടനയെ നശിപ്പിച്ചത്.
ഗുരുദേവന് മുന്നോട്ടുവച്ച മഹത്തായ സന്ദേശത്തിനു വിരുദ്ധമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് നവോഥാന നായകനായ ഗുരുദേവനെ എങ്ങനെയാണ് ഹിന്ദു സന്യാസിയാക്കുന്നത്. ഗുരുദേവന് നല്കിയ ദര്‍ശനങ്ങളും, എട്ട് സന്ദേശങ്ങളും ശിവഗിരിയില്‍ പോയി മനസിലാക്കിയ ശേഷമേ പ്രവര്‍ത്തിക്കാവൂ എന്നും അദേഹം ഭാരവാഹികളോട് പറഞ്ഞു.
ഗുരുദേവനെ ഹിന്ദു ദൈവമായി കല്‍പ്പിക്കാല്‍ ചില തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നും അത് രാഷ്ര്ടീയം കലര്‍ത്തിയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ വി. കെ. പ്രശാന്ത് പറ സമ്മേളനത്തില്‍ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എം. ആര്. യശോധരന്, കൗണ്‍സിലര്‍ സി. സുദര്ശനന്, ചെമ്പഴന്തി ശ്രീനാരായണ കോളജ് പ്രിന്‍സിപ്പല്‍ എല്‍. തുളസീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ചെമ്പഴന്തി എസ്എന്‍ കോളജില്‍ ജൈവകൃഷി നടത്തി സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പ്രിന്‍സിപ്പല്‍ എല്‍. തുളസീധരനെ ചടങ്ങില്‍ ആദരിച്ചു.