അന്ധയായൊരു പെണ്‍കുട്ടി! ഭാമ കന്നടയില്‍ വ്യത്യസ്ത വേഷത്തില്‍

Bhama3112ഭാമ വീണ്ടുമൊരു കന്നട സിനിമയില്‍ അഭിനയിക്കുന്നു. പി.സി. ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടയാണ് ഭാമ ഇനിയുമൊരിക്കല്‍ കൂടി കന്നടയിലെത്തുന്നത്. ചിത്രത്തില്‍ അന്ധയായൊരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് ഭാമ അഭിനയിക്കുക. കന്നടയിലെ ഹാസ്യതാരം മിത്രയാണ് ഭാമയുടെ ജോഡിയായെത്തുന്നത്. പ്രണയമെന്നത് ശരീരസൗന്ദര്യത്തിലോ സമ്പത്തിലോ അല്ല.

മറിച്ച് അതെന്താണോ അതിലും ആഴത്തിലുള്ളതാണെന്നു വ്യക്തമാക്കാനാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്കു കാഴ്ചയില്ല. എന്നാലവര്‍ മാനസികമായും സംഗീതാത്മകമായും ബന്ധപ്പെട്ടിരിക്കുന്നു. മുമ്പു ഭാമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ചിത്രത്തിലെ കഥാപാത്രത്തോടു പൂര്‍ണമായും നീതി പുലര്‍ത്തുമെന്നു വിശ്വാസമുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Related posts