പറവൂര്‍: കള്ളന്മാരുടെ ശല്യം വര്‍ധിക്കുന്നത് തടയാന്‍ നാട്ടുകാര്‍ കരുതിയിരിക്കണമെന്ന് പറവൂര്‍ പോലീസിന്റെ മുന്നറിയിപ്പ്. ജില്ലയിലെ ചില പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അന്യസംസ്ഥാനത്തുനിന്നു മോഷ്ടാക്കള്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയ സാഹചര്യത്തിലാണു പോലീസ് മുന്നറിയിപ്പ് നല്‍കിയത്. പറവൂര്‍ ജനമൈത്രി പോലീസ് താലൂക്ക് റസിഡന്റ്സ് അപെക്സ് ഭാരവാഹികളുടെ യോഗം സിഐ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത് മുന്‍കരുതല്‍ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
പോലീസിന്റെ സഹകരണത്തോടെ റസിഡന്റ്സ് അസോസിയേഷനുകള്‍ രാത്രി കാലങ്ങളില്‍ സ്ക്വാഡായി ഇറങ്ങുന്നുണ്ട്. അപരിചിതരായവര്‍ സംശയകരമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുന്നത് കണ്ടെത്തിയാല്‍ ഉടനെ വിവരം പോലീസില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പറവൂര്‍ സിഐ ഫോണ്‍: 9497987116, എസ്ഐ–9497980484, പറവൂര്‍ ജനമൈത്രി എസ്ഐ – 9497933146. സ്പൈഡര്‍ കണ്ട്രോള് റൂം–9497980500, വരാപ്പുഴ എസ്ഐ – 9497980494.