ചെന്നൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സ് വിരമിക്കുന്നതിനുള്ള സൂചന നല്കി. തന്റെ കരിയറിലെ അവസാന മാസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് പെയ്സ് പറഞ്ഞു. ഈ ഗെയിമിനെ വല്ലാതെ സ്നേഹിക്കുന്നു. തമാശയോടെ തന്നെയാണ് കളിയെ കാണുന്നത്.
പുതിയ തലമുറയെ ശരിയായ രീതിയില്‍ മുന്നോട്ടു നയിക്കാനും സഹായിക്കാനും ആഗ്രഹമുണ്ടെന്നു പറഞ്ഞ പെയ്സ്, മഹേഷ് ഭൂപതിയുടെ കീഴില്‍ കളിക്കുന്നതിനേക്കുറിച്ചും സംസാരിച്ചു. ഇന്ത്യന്‍ പതാകയുടെ കീഴില്‍ കളിക്കുമ്പോള്‍ മറ്റൊന്നും ഘടകമല്ലെന്നും ഭൂപതിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും പെയ്സ് പറഞ്ഞു. ഏഴ് ഒളിമ്പിക്സില്‍ പങ്കെടുത്ത പെയ്സ് 18 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്.