ബോളിവുഡ് നടിമാരില്‍ മികച്ച അഭിനയപാടവം കൈയിലുള്ള നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ കങ്കണ റാണാവത് ഒരു പക്ഷേ അശ്ലീല സിനിമ കളിലൂടെ അറിയപ്പെടുമായിരുന്നു. 2006ല്‍ ഗാങ്സ്റ്റര്‍ എന്ന റൊമാന്റിക് ക്രൈം സിനിമ യിലൂടെയാണ് കങ്കണ ബോളിവുഡി ലെത്തുന്നത്. ഈ സിനിമ ലഭിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ അശ്ലീല സിനിമയില്‍ അഭിനയിക്കാര്‍ കരാറില്‍ ഏര്പ്പെടുമായിരുന്നെന്ന് കങ്കണ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഗാങ്സ്റ്റര്‍ ആണ് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചതെന്ന് കങ്കണ പറഞ്ഞു.
ഇതേ സമയം ഒരു അശ്ലീല സിനിമയുടെ ഓഫറും തനിക്ക് ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാമെന്ന് താന്‍ വാക്കാല്‍ പറയുകയും ചെയ്തു. ഇതിനായി ഫോട്ടോഷൂട്ടും കഴിഞ്ഞു. അവര്‍ ഒരു മേലങ്കി അണിയാന്‍ തന്നെങ്കിലും അത് അശ്ലീല സിനിമകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു. വസ്ത്രം നല്ലതല്ലെന്നും മറ്റും താന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നു പിന്മാറിയിരുന്നില്ല. ഇതിനിടയിലാണ് ഗാങ്സ്റ്ററിന്റെ ഓഫര്‍ വരുന്നത്. ഇതോടെ ആദ്യചിത്രം ഉപേക്ഷിക്കുകയാ യിരുന്നെന്നും കങ്കണ പറഞ്ഞു. സിനിമ ഉപേക്ഷിച്ചതോടെ പ്രൊഡ്യൂസര്‍ തനിക്കെതിരേ തിരിഞ്ഞിരുന്നു.