ജോലിയില്ലാതെ വിഷമിക്കുകയാണോ? വെറുതേയിരുന്ന് ശമ്പളം മേടിക്കണോ? ഈ സര്‍ക്കാര്‍ തരും തൊഴിലില്ലായ്മ വേതനം!

0049A5C900000258-4083476-image-a-3_1483432754045

പഠനം കഴിഞ്ഞ് ജോലി കിട്ടാത്തവര്‍ക്കും പ്രത്യേക കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും ഇതാ  ഒരു സന്തോഷ വാര്‍ത്ത. ഫിന്‍ലന്റ് സര്‍ക്കാര്‍ ഇത്തരക്കാര്‍ക്ക് ശമ്പളം നര്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ജോലിയില്ലാത്ത എല്ലാവരും സന്തോഷിക്കാന്‍ വരട്ടേ. കാരണം  ഫിന്‍ലന്റ് സ്വദേശികളായ തൊഴില്‍രഹിതര്‍ക്കു മാത്രമാണ് ഇങ്ങനെയൊരു ഓഫര്‍ ഫിന്‍ലന്റ് സര്‍ക്കാര്‍ നല്‍കുന്നത്.

ഇതോടെ ഒരു പണിയുമില്ലാത്തവര്‍ക്ക് ശമ്പളം നല്‍കുന്ന ആദ്യ യൂറോപ്പ്യന്‍ രാജ്യമെന്ന പദവിയും ഫിന്‍ലന്റ് സര്‍ക്കാരിന് സ്വന്തം. തൊഴിലില്ലായ്മ വേതനം എന്ന പേരിലാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. മാസം തോറും 587 ഡോളറാണ് ഇത്തരക്കാര്‍ക്ക് നല്‍കുന്നത്. സര്‍ക്കാരിന്റെ തൊഴിലില്ലായ്മ വേതനം നല്‍കും.

സര്‍ക്കാരിന്റെ ചുവപ്പുനാട ഇല്ലാതാക്കുക, ദാരിദ്രം നിര്‍മ്മാര്‍ജനം ചെയ്യുക, തൊഴിലവസരം വര്‍ദ്ദിപ്പിക്കുക,തുടങ്ങിയ കാര്യങ്ങളെ പ്രചോദിപ്പിക്കാനാണ് ഈ  ഉദ്യമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ടം ശമ്പളം വിതരണം നടത്തുക. ഈ വര്‍ഷം ആരംഭം മുതല്‍തന്നെ സഹായധനം വിതരണം ചെയ്യും.

ഈ തുകയൊക്കെ എങ്ങിനെ ചെലവഴിക്കുന്നു, എന്തു ചെയ്യുന്നു എന്ന് നോക്കാതെ എല്ലാ മാസവും 560 യൂറോ വീതം നല്‍കുന്നതാണ് പദ്ധതി. മറ്റെവിടെ നിന്നെങ്കിലും ഇവര്‍ക്ക് സഹായം ലഭിക്കാനുണ്ടെങ്കില്‍ ഈ സഹായം നിര്‍ത്തലാക്കുകയും ചെയ്യും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലി കിട്ടിയാലും ഈ സഹായം തുടരും എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ അനുവദിക്കുന്ന തുകയില്‍ ആനുപാതികമായി കുറവ് വരും. 3500 യൂറോയാണ് ഫിന്‍ലന്റിലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള വരുമാനം. ഫിന്‍ലന്റിലെ സഹായങ്ങള്‍ നിര്‍ത്തലാകുമോ എന്ന് ഭയന്ന് വരുമാനം കുറവുള്ളതോ ദൈര്‍ഘ്യം കുറഞ്ഞതോ ആയ ജോലി ആരും ഏറ്റെടുക്കാറില്ല.

തൊഴിലില്ലായ്മ നിരക്ക് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഫിന്‍ലന്റ്. വ്യക്തമായ ഒരു സാമ്പത്തിക വരുമാനം ഉറപ്പുവരുത്തിക്കൊണ്ട് ജോലി അന്വേഷിക്കുമ്പോള്‍ അത് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് പ്രോത്സാഹനമാണെന്നുമാണ് ബഹുഭൂരിപക്ഷം ആളുകളും പറയുന്നത്.

എന്നാല്‍ ഈ പദ്ധതി തൊഴിലന്വേഷകരെ, പ്രത്യേകിച്ച്, യുവാക്കളെ കൂടുതല്‍ മടിയന്മാരാക്കി മാറ്റുകയേയുള്ളുവെന്നും അതിനാല്‍ ഈ പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുകയില്ലെന്നുമുള്ള അഭിപ്രായക്കാരും രാജ്യത്തുണ്ട്.

Related posts