ശബരിമല: ക്ഷേത്രത്തില്‍ വഴിപാട് പ്രസാദമായി നല്കുന്ന അപ്പം നിര്‍മാണം നിലവിലുള്ള രീതിയില്‍ തുടരാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്കി. ഭക്തര്‍ വഴിപാടായി നല്കുന്ന അരി കഴുകി ഉണക്കി അപ്പത്തിന് ഉപയോഗിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതേസംവിധാനമാണ് തുടര്‍ന്നിരുന്നതെങ്കിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് അപ്പം നിര്‍മാണം തടയുകയായിരുന്നു. പുറത്തുനിന്ന് അരി എത്തിച്ച് അപ്പം നിര്‍മിക്കണമെന്നാണ് നിര്‍ദേശമുണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കുകയായിരുന്നു.അപ്പം നിര്‍മാണം രണ്ടുദിവസമായി തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ വിതരണവും പ്രതിസന്ധിയിലാണ്.
Related posts
പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും കൂലി വേണം; ഭർത്താവിന്റെ കയ്യിൽ നിന്നും പണം എണ്ണി വാങ്ങുമെന്ന് ഇൻഫ്ലുവൻസർ; വൈറലായി യുവതിയുടെ പോസ്റ്റ്
പണ്ടു കാലത്ത് സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാൻ വേണ്ടിയുള്ളവരാണെന്ന് ധരിച്ചിരുന്ന ആളുകളായിരുന്നു നമുക്ക് ചുറ്റുമുണ്ടായിരുന്നത്. കാലം മാറിയതോടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്കും...കോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: വിധി ഇന്ന്
ന്യൂഡൽഹി/കോൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത്, കഴുത്തുഞെരിച്ചു കൊന്ന കേസിലെ പ്രതി സഞ്ജയ്...വീട്ടിൽ എല്ലാവർക്കും തന്നേക്കാൾ സ്നേഹം ഭർത്താവിനോടെന്ന് വരലക്ഷ്മി
എന്റെ കുടുംബം ഇപ്പോൾ എന്നേക്കാൾ സ്നേഹിക്കുന്നത് എന്റെ ഭർത്താവ് നിക്കിനെയാണ് എന്ന് വരലക്ഷ്മി. വിവാഹ ജീവിതം നോർമലായി മുന്നോട്ട് പോകുന്നു. എന്നെക്കാൾ...