മുംബൈ: നെറ്റ് ബാങ്കിംഗ് സംവിധാനമുപയോഗിച്ച് പേ ടിഎം പോലെയുള്ള ഡിജിറ്റല്‍ വാലറ്റുകളിലേക്ക് പണം കൈമാറുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്ലോക്ക് ചെയ്തു.ചില ഇകൊമേഴ്സ് വെബ്സൈറ്റുകളുമായുള്ള ഇടപാടുകളും ബ്ലോക്ക് ചെയ്തവയില് ഉള്‍പ്പെടും. പേ ടിഎം ഉപയോക്താക്കളുടെ ഇടപാടുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്തെന്ന് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോള്‍, പേ ടിഎം, ഫ്രീചാര്‍ജ്, മൊബിക്വിക്ക്, ജിയോ മണി, എയര്‍ടെല്‍ മണി എന്നിവയുപയോഗിച്ച് എസ്ബിഐയുടെ നെറ്റ്ബാങ്കിംഗ് പോര്‍ട്ടലില്‍നിന്ന് ഇടപാടുകള്‍ നടക്കുന്നതാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബ്ലോക്ക് ചെയ്തത്. ഇതിന് ആര്‍ബിഐ വിശദീകരണം തേടുകയും ചെയ്തു.
അതേസമയം, എസ്ബിഐയുടെ ഡിജിറ്റല്‍ വാലറ്റായ എസ്ബിഐ ബഡ്ഡി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. മറ്റു കന്പനികളെയും എസ്ബിഐ പരിഗണിക്കണമെന്നാണ് ഡിജിറ്റല്‍ വാലറ്റ് കന്പനികളുടെ ആവശ്യം.