നന്ദിതയുമായി ചേര്‍ന്നു പോകാന്‍ കഴിയാത്തവിധം അകന്നു! വിവാഹമോചന വാര്‍ത്തയില്‍ ഭര്‍ത്താവ് പ്രതികരിക്കുന്നു

Nandithaനടി നന്ദിത ദാസുമായുള്ള വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് നന്ദിതയുടെ ഭര്‍ത്താവും നടനും നിര്‍മാതാവുമായ സുബോധ് മസ്കാര രംഗത്ത്. നന്ദിതയുമായി ചേര്‍ന്നു പോകാന്‍ കഴിയാത്തവിധം അകന്നതിനാല്‍ വിവാഹമോചനത്തിന് തീരുമാനിക്കുകയാണെന്ന് സുബോധ് പറഞ്ഞു.

വിവാഹമോചനവുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം സ്ഥിരീകരിക്കും ചെയ്തു. സംഭവിച്ചത് വളരെ മോശമായ കാര്യങ്ങ ളാണ്. ഞങ്ങള്‍ രണ്ടുപേരും ഇരുപതുകളിലല്ല. അതുകൊണ്ടുതന്നെ അമിത വികാരപ്രകടനത്തിന്റെ ആവശ്യവുമില്ല. അടുത്ത സുഹൃത്തു ക്കളെപ്പോലെയാണ് ഞങ്ങള്‍ ഇരുവരും തീരുമാനമെടുത്തത്.

ബന്ധങ്ങളെക്കുറിച്ച് നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. അവ ചിലപ്പോള്‍ നമ്മളെപ്പോലും അത്ഭുതപ്പെടുത്തി അകന്നേക്കും- അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കും ഏഴുവയസ് പ്രായമായ മകനുണ്ട്. മകന്‍ വിഹാന്റെ കാര്യത്തില്‍ രണ്ടു പേര്‍ക്കും പിടിവാശിയില്ലെന്നും സുബോധ് വ്യക്തമാക്കി. ആരുടെ കൂടെവേണ മെങ്കിലും അവന് കഴിയാം. ഞങ്ങള്‍ അവനെ അത്യധികം സ്—നേഹിക്കുന്നുണ്ട്.

കഴിഞ്ഞദിവസം അവനെ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്കൊ പ്പം ഭക്ഷണവും കഴിച്ചാണ് താന്‍ മടങ്ങിയതെന്നും സുബോധ് പറഞ്ഞു.  തങ്ങള്‍ക്കിടയില്‍ ഒളിച്ചുവയ്‌ക്കേണ്ട കാര്യങ്ങളൊ ന്നുമില്ലെന്നും ഇരുവരും ഒരുമിച്ചാണ് വിവാഹ മോചനത്തിന് തീരുമാനിച്ചതെന്നുമാണ് കഴിഞ്ഞദിവസം നന്ദിതയും പ്രതികരിച്ചത്.

Related posts