മെല്‍ബണ്‍: പരിക്കില്‍നിന്നു മോചിതനായി തിരിച്ചെത്തിയ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക് ഹോപ്മാന്‍ കപ്പ് ടെന്നീസില്‍ രണ്ടാം റൗണ്ടില്‍ കാലിടറി. ജര്‍മനിയുടെ ടീനേജര്‍ അലക്സാണ്ടര്‍ സ്വരേവാണ് 35കാരനായ ഫെഡററെ അട്ടിമറിച്ചത്. സ്കോര്‍: 76, 67, 76, മൂന്നു സെറ്റിന്റെയും വിധി ടൈബ്രേക്കറിലാണ് നിശ്ചയിക്കപ്പെട്ടത്. രണ്ടര മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ സ്വരേവിന്റെ സെര്‍വുകള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ആറു മാസത്തിനു ശേഷമാണ് ഫെഡറര്‍ കളിക്കളത്തിലെത്തുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണാണ് ഫെഡറര്‍ ഇനി പങ്കെടുക്കുന്ന പ്രധാന ടൂര്‍ണമെന്റ്. മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മാള്ഡെനോവിക്, റിച്ചാര്‍ഡ് ഗാസ്കെറ്റ് എന്നിവര്‍ വിജയം കണ്ടു.
Related posts
സംസ്ഥാന സ്കൂള്‍ കായിക മേള; മുന്നേറ്റം തുടര്‍ന്ന് തിരുവനന്തപുരം
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പോയിന്റ് നിലയില്‍ മുന്നേറ്റം തുടര്‍ന്ന് തിരുവനന്തപുരം ജില്ല. 1820 പോയിന്റോടെ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. 732...യുവേഫ കോണ്‍ഫറന്‍സ് ലീഗ്; ചെല്‍സിക്കു റിക്കാര്‍ഡ്
ലണ്ടന്‍: യുവേഫ കോണ്‍ഫറന്‍സ് ലീഗ് ഫുട്ബോളില്‍ റിക്കാര്‍ഡ് ജയം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ചെല്‍സി. അര്‍മേനിയന്‍ ക്ലബ്ബായ എഫ്സി നോഹിനെ മറുപടിയില്ലാത്ത...രഞ്ജിയിൽ ആധിപത്യം പുലര്‍ത്തി കേരള പവര്‍
തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരേ ആധിപത്യം പുലര്‍ത്തി കേരളം. ഒന്നാം ഇന്നിംഗ്സില്‍ 233 റണ്‍സ് ലീഡ് നേടിയ കേരളം, മൂന്നാം...