പെണ്‍മക്കള്‍ ബെസ്റ്റെന്നു ബച്ചന്‍

Amitപെണ്‍മക്കളാണ് ബെസ്‌റ്റെന്ന് നടന്‍ അമിതാഭ് ബച്ചന്‍. ബോളിവുഡ് താരങ്ങളുള്‍പ്പെടെ യുളളവരുടെ ന്യു ഇയര്‍ ആഘോഷങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ചിലര്‍ വേണ്ടപ്പെട്ട വരോടൊപ്പം വിദേശത്ത് ന്യൂ ഇയര്‍ ആഘോഷിച്ചപ്പോള്‍ മറ്റു ചിലര്‍ കുടുംബത്തോടൊപ്പം വീടുകളിലൊതുങ്ങി.

എന്നാല്‍ സീനിയര്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനും കുടുംബവും എങ്ങനെയാണ് പുതുവര്‍ഷം ആഘോഷിച്ചതെന്നല്ലേ. ബച്ചന്‍ പുതുവര്‍ഷ ദിനത്തില്‍ ഋഷികേശിലായിരുന്നു. അഭിഷേകും ഐശ്വര്യയും ആരാധ്യയും ദുബായിയിലും. എല്ലാവരും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകള്‍ ശ്വേത നന്ദ ഒരുക്കിയ സര്‍പ്രൈസ് ഗിഫ്റ്റിനെക്കുറിച്ചായിരുന്നു അമിതാബ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. വിവിധ തരം ഭക്ഷണങ്ങളൊരുക്കിയാണ് ശ്വേത കുടുംബാംഗങ്ങളെ വരവേറ്റതെന്നാണ് ബിഗ്ബി പറയുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇതെന്ന് നടന്‍. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചപ്പോള്‍ അതൊരു അവിസ്മരണീയ അനുഭവമായെന്നും ബച്ചന്‍ പറയുന്നു. പെണ്‍മക്കളാണ് ബെസ്റ്റെന്നായിരുന്നു ബച്ചന്റെ അടുത്ത ട്വീറ്റ്.

Related posts