വായ്നാറ്റത്തിന്റെ ചില കാരണങ്ങള്‍
1. മെഡിക്കല്‍
പ്രമേഹം: പ്രമേഹരോഗികളില്‍ ഇന്‍സുലിന്റെ അളവ് വളരെയധികം കുറയുകയും തന്മൂലം ശരീരത്തിലെ പഞ്ചസാര കൊഴുപ്പ് രൂപത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഈ കൊഴുപ്പ് വിഘടിച്ച് കീറ്റോണ്‍സിനെ ഉത്പാദിപ്പിക്കുന്നു. അവ ധാരാളം അളവില്‍ ഉദ്പാദിപ്പിക്കപ്പെടുന്നത് ശരീരത്തില്‍ വിഷാംശം ഉണ്ടാക്കുകയും അസഹ്യമായ ദുര്‍ഗന്ധത്തിനു കാരണമാകുകയും ചെയ്യുന്നു.
ആമാശയവും അന്നനാളവും സംബന്ധിച്ചുള്ള രോഗങ്ങള്‍:
ഗ്യാസ്ട്രൈറ്റിസ്, കുടല്‍വ്രണം, കാന്‍സര്‍. ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന ടോണ്‍സിലൈറ്റിസ് അഥവാ തൊണ്ടമുള്ള്, സൈനസൈറ്റിസ്, തൊണ്ടവീക്കം, മൂക്കിലെ ദശവളര്‍ച്ച. ശ്വാസകോശത്തിനെ സംബന്ധിച്ച – ക്ഷയരോഗം, ബ്രോങ്കൈറ്റിസ്, ശ്വാസകോശവീക്കം.
വൃക്കരോഗങ്ങള്‍.
ഉദരരോഗങ്ങള്‍: മലബന്ധം, അള്‍സര്‍, ദഹനസംബന്ധമായ പ്രശ്നങ്ങള്‍.
അനീമിയ.
2. നോണ്‍മെഡിക്കല്‍
വായ് തുറന്നുറങ്ങുന്ന ശീലം.
ഡെന്റല്‍ അപ്ലയന്‍സസ്: ദന്തനിരയൊപ്പിക്കാന്‍ ഇടുന്ന കമ്പികളുടെ ഇടയില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ അടിയുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു.
പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം.
അസഹ്യമായ മദ്യപാനം.
3. കണ്‍സ്യൂമബിള്‍സ്
ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ.
മീന്‍, ചീസ്, കോഫി മുതലായവ.
ഇവയ്ക്കു പുറമേ സ്വാഭാവികമായി വിശപ്പിന്റെ ആധിക്യത്തിലും വാര്‍ധക്യത്തിലും ശൈശവകാലത്ത് കുട്ടികളിലും ഗര്‍ഭിണിയായിരിക്കുമ്പോഴും വായ്നാറ്റം അനുഭവപ്പെടാം.
രോഗനിര്‍ണയം
ഹാലിറ്റോസിസ് ഒരു വ്യക്തിക്ക് സ്വന്തമായോ അല്ലെങ്കില്‍ വീട്ടുകാരുടെയോ കൂട്ടുകാരുടെയോ സഹായത്തോടെയോ കണ്ടുപിടിക്കാവുന്നതാണ്. ഇന്ന് ദന്താരോഗ്യ രംഗത്ത് വായ്നാറ്റം ശാസ്ത്രീയമായി നിര്‍ണയിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ നിലവിലുണ്ട്.
1. ഹാലിമീറ്റര്‍ (Halimeter )
2. സ്പൂണ്‍ ടെസ്റ്റ് (Spoon test)
3. സലൈവ ഓഡര്‍ ടെസ്റ്റ് (Saliva odor test)
4. ഗ്യാസ് ക്രൊമാറ്റോഗ്രഫി (Gas chromatography)
5. ഓര്ഗാനോസെപ്റ്റിക് ഓഡര്‍ ടെസ്റ്റ് (Organoceptic odor test)
6. BANA test
7. മെഡിക്കല്‍ ചരിത്രം (Medical history)
പ്രതിവിധി
വായ്നാറ്റം ചികിത്സിച്ചിട്ടില്ലെങ്കില്‍ അത് തുടര്‍ന്ന് മോണരോഗം വരുന്നതിനും ദന്തക്ഷയം കൂട്ടുന്നതിനും കാരണമാകുന്നു. വായില്‍ പല രോഗങ്ങള്‍ കൂടുന്നതിനും ബാക്ടീരിയയുടെ അളവ് കൂടുന്നതിനും വായ്നാറ്റം സാഹചര്യമൊരുക്കുന്നു.
1. ഒരു ദന്തഡോക്ടറെ സമീപിച്ച് വായ്നാറ്റത്തിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.
2. ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ദിവസവും പല്ലുകള്‍ ബ്രഷ് ചെയ്യുക.
3. ഭക്ഷണശേഷം പല്ലുകള്‍ ബ്രഷ് ചെയ്യുക.
4. എല്ലാ ദിവസവും നാവ് ടങ് സ്ക്രാപ്പര്‍ ഉപയോഗിച്ചോ ടൂത്ത്ബ്രഷിന്റെ പിറകുവശം വച്ചോ വൃത്തിയാക്കുക. എന്നാല്‍ അമിതമായ ടങ് സ്ക്രാപ്പര്‍ ഉപയോഗം രുചി അറിയാനുള്ള മുകുളങ്ങളെ ഇല്ലാതാക്കുന്നു.
5. ഭക്ഷണശേഷം വായ് നന്നായി കഴുകുകയും വിരലുകള്‍കൊണ്ട് പല്ലിനെയും മോണയെയും മസാജ് ചെയ്യുന്നതും നല്ലതാണ്.
6. രണ്ടോ മൂന്നോ മാസങ്ങള്‍ക്കു ശേഷം പഴയ ടൂത്ത്ബ്രഷ് മാറ്റി പുതിയത് ഉപയോഗിക്കണം.
7. പല്ലുകളുടെ ഇടയിലുള്ള അഴുക്ക് കളയാന്‍ പതിവായി ഡെന്റല്‍ ഫ്ളോസ്, ഇന്റര്‍ ഡെന്റല്‍ ബ്രഷ് തുടങ്ങിയവ ഉപയോഗിക്കുക.
8. രാത്രി ഉറങ്ങുന്നതിനു മുന്‍പ് പല്ലുസെറ്റ് ഊരിവയ്ക്കുക. വീണ്ടും രാവിലെ വായില്‍ വയ്ക്കുന്നതിനു മുന്‍പ് നന്നായി വൃത്തിയാക്കണം.
9. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും ഡെന്റിസ്റ്റിനെ കണ്ട് വായ് പരിശോധിപ്പിക്കുകയും ക്ലീനിംഗ് ചെയ്യുകയും വേണം.
10. പുകവലി, പുകയില ഉത്പന്നങ്ങള്‍, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
11. വായ് എപ്പോഴും നനവുള്ളതായിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ഷുഗര്‍ഫ്രീ ച്യൂയിംഗം ചവയ്ക്കുന്നത് ഉമിനീര് കൂടുതലുണ്ടാകാന്‍ സഹായിക്കും.
12. അസഹ്യമായ വായ്നാറ്റം ഉള്ളവര്‍ ഭക്ഷണത്തില്‍ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ ഒഴിവാക്കുക.
13. വായ്നാറ്റത്തിനു കാരണം മോണരോഗമാണെങ്കില്‍ പേരയ്ക്ക കഴിക്കുന്നത് പ്രയോജനകരം. പേരയ്ക്കായില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ്, ടാനിക് ആസിഡ്, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയവ മോണയ്ക്ക് ബലം നല്കുന്നു. കൂടാതെ മോണരോഗം കുറയ്ക്കുന്നു.
14. ഡോക്ടറുടെ നിര്‍ദേശപ്രകാരം മൗത്ത്വാഷ് ഉപയോഗിക്കുക. ഹാലിറ്റോസിസ് പലരുടെയും ജീവിതത്തില്‍ ഒരു വില്ലനായി തീരാറുണ്ട്. മറ്റുള്ളവരോടു സംസാരിക്കാനും ഇടപെടാനുമുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയും സമൂഹത്തില്‍ ഒറ്റപ്പെടാനും ഇടയാകുന്നു. ഇതുമൂലമുള്ള നിരാശയും പരാജയഭീതിയും അവരെ ജീവിതത്തില്‍ പിന്നോട്ട് വലിക്കുന്നു. പരിഹരിക്കാന്‍ കഴിയാവുന്ന ഒരു പ്രശ്നമാണ് ഹാലിറ്റോസിസ് എന്നുള്ളത് ഇത്തരക്കാര്‍ക്ക് ആശ്വാസപ്രദമാണ്. ശരിയായ രീതിയിലുള്ള വായ ശുചിത്വം കൊണ്ടും ഒരു ഡെന്റിസ്റ്റിന്റെ സഹായത്തോടെയും വായ്ക്കുള്ളിലെ കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന വായ്നാറ്റത്തെ പൂര്‍ണമായും മാറ്റാവുന്നതാണ്.