ബംഗലൂരുവില്‍ പുതുവര്‍ഷരാവില്‍ സ്ത്രീകള്‍ക്കെതിരെ അറങ്ങേറിയ അതിക്രമങ്ങളെക്കുറിച്ച് പ്രതികരിക്കവെയാണ് സമാനമായ രീതിയില്‍ തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തിക്കൊണ്ട് അവതാരക രഞ്ജിനി ഹരിദാസ് രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് ഒരിക്കല്‍ സ്റ്റേജ് ഷോ കഴിഞ്ഞിറങ്ങിയ സമയത്താണ് ഒരു കൂട്ടം ആളുകളില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും അന്ന് കഷ്ടിച്ചാണ് താന്‍ രക്ഷപെട്ടതെന്നും രഞ്ജിനി പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചെത്തുമ്പോള്‍ പ്രതിരോധിക്കാന്‍ ഒറ്റയ്ക്കുള്ള ഒരു സ്ത്രീയ്ക്ക് ബുദ്ധിമുട്ടാണെന്നും രഞ്ജിനി പറഞ്ഞു.
യുവതികളെ അപമാനിച്ച സംഭവത്തില്‍ പ്രതികളെയാരെയും ഇതുവരെ പിടികൂടാത്തതു തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും രഞ്ജിനി പറഞ്ഞു. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയാലും അവരില്‍ നിന്ന് യാതൊരു തരത്തിലുള്ള സഹായവും കിട്ടുകയില്ല, പല സ്ത്രീകള്‍ക്കും ഇത്തരം സംഭവങ്ങളില്‍ കേസ് കൊടുക്കാന്‍ പോലും അറിയില്ല. രഞ്ജിനി കൂട്ടിച്ചേര്‍ത്തു. കേസുകള്‍ക്ക് ഉടനടി നടപടിയെടുക്കാത്തതും പഴയകാലത്തിനനുസരിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നിയമങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതും ഇത്തരക്കാര്‍ക്ക് ഒരുതരത്തില്‍ പ്രോത്സാഹനമാണ്. നിര്‍ഭയ കേസ് ഇതിനുദാഹരണമാണ്. രഞ്ജിനി പറഞ്ഞു.
ബംഗളൂരു പോലുള്ള ഒരു നഗരത്തിലാണ് ഇത്തരം സംഭവം നടന്നത് എന്നോര്‍ക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇതുപോലെ ഗൗരവമര്‍ഹിക്കുന്ന കാര്യങ്ങള്‍ നിസാരവത്ക്കരിക്കുകയാണ് ചെയ്യുന്നതെന്നും രഞ്ജിനി കുറ്റപ്പെടുത്തി.