ലിപ്ലോക്ക് ചെയ്യാന്‍ നായകന്മാര് മടിച്ചാലും നായികമാര്‍ വിടില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് കോടമ്പാക്കത്തു നിന്നു വരുന്നത്. രംഗത്തിന്റെ പെര്ഫക്ഷന് വേണ്ടി അഭിനയമല്ലേ എന്ന് ചിന്തിക്കാന്‍ പുതിയ കാലത്തിലെ നായികമാര്‍ക്ക് കഴിയുന്നു. ധനുഷാണ് കഥയിലെ നായകന്. പുതുമുഖ നായികയായ മേഘ ആകാശാണ് ചുംബിക്കാന്‍ മടിച്ചുനിന്ന, പരിചയസമ്പന്നനായ നായകന് അഭിനയമല്ലേ എന്നു പറഞ്ഞ് ധൈര്യം കൊടുത്തത്.
ഗൗതം മേനോന് സംവിധാനം ചെയ്യുന്ന എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ധനുഷും മേഘ ആകാശുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ലിപ്ലോക്ക് രംഗങ്ങള്‍ ചിലതുണ്ട്. എന്നാല്‍ നായികയെ ചുംബിക്കാന്‍ നായകന് ധനുഷിനൊരു മടി. മടിച്ചു നിന്ന ധനുഷിനെ പോലൊരു സീനിയറായ നടനോട് നവാഗതയായ നടി മേഘ പറഞ്ഞു, സാരമില്ല സര്, അഭിനയമല്ലേ ചുംബിച്ചോളൂ എന്ന്. മേഘയുടെ ആദ്യ റിലീസ് ചിത്രമാണ് എനെ നോക്കി പായും തോട്ട.
കാളിദാസി നൊപ്പം അഭിനയിച്ച ഒരു പക്ക കഥൈ എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്. ആ ചിത്രം ചില സാങ്കേതിക പ്രശ്—നങ്ങളാല്‍ ഇതുവരെ റിലീസായിട്ടില്ല. പല സിനിമകളില്‍ ഒട്ടേറെ ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ധനുഷ്. മരിയാന് എന്ന ചിത്രത്തില്‍ പാര്‍വ്വതി—ക്കൊപ്പവും, അനേകന്‍ എന്ന ചിത്രത്തില്‍ അമൈറ—ക്കൊപ്പവും, തങ്കമകന് എന്ന ചിത്രത്തില്‍ എമി ജാക്—സണൊപ്പവും ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എനെ നോക്കി പായും തോട്ട എന്ന ഗൗതം ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യും എന്നാണ് വിവരം. ഒരു റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ റാണ ദഗുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.