ആരാധകര്‍ക്ക് ഒരു ദു:ഖവാര്‍ത്ത! മോഹന്‍ലാല്‍ അഭിനയത്തില്‍ നിന്നു വിരമിക്കുന്നു; രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ തീരുമാനം

mohanlal

അഭിനയജീവിതം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി നടന്‍ മോഹന്‍ലാല്‍. അഭിനയത്തില്‍ നിന്നു വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും താരം ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു. എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് താരം സ്ഥിരീകരിച്ചു. എംടിയുടെ തിരക്കഥ തനിക്കു ലഭിച്ചുവെന്നും അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 600 കോടി മുതല്‍മുടക്കിലായിരിക്കും ചിത്രം ഒരുങ്ങുന്നത്.

പുലിമുരുകനിലൂടെ മലയാള സിനിമയെ നൂറു കോടി കടത്തിയ മോഹന്‍ലാലിന്റെ കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ജിബു ജേക്കബിന്റെ സംവിധാനത്തില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.

 

Related posts