ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: ഓഹരി സൂചിക കൂടുതല്‍ തിളങ്ങാന്‍ ശ്രമം തുടരുന്നു. പുതുവര്ഷത്തിനന്റെആദ്യവാരം പിന്നിടുന്പോള്‍ സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തിലാണ്. തുടര്‍ച്ചയായ രണ്ടാം വാരമാണ് പ്രമുഖ ഇന്‍ഡക്സുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ബോംബെ സൂചിക 132 പോയിന്റും നിഫ്റ്റി 58 പോയിന്റും കയറി. രണ്ടാഴ്ചക്കിടയില്‍ സെന്‍സെക്സ് സ്വന്തമാക്കിയത് 700 ല്‍ പരം പോയിനന്റാണ്.മിഡ് ക്യാപ് ഇന്‍ഡക്സ് രണ്ട് ശതമാനവും സ്മോള്‍ ക്യാപ് ഇന്‍ഡക്സ് മുന്ന് ശതമാനവും ഉയര്‍ന്നു.
കോര്‍പ്പറേറ്റ് മേഖല മുന്നാം ക്വാര്‍ട്ടറിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഈ വാരം പുറത്തുവിടുന്നത് നിക്ഷേപകര്‍ ഉറ്റുനോക്കുന്നു. അതേ സമയം ജിഡിപി വളര്‍ച്ചയെ കുറിച്ചു വാരാന്ത്യം പുറത്തുവന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിനന്റെപ്രൊജക്ഷന് റിപ്പോര്‍ട്ട് വിപണിയെ അല്‍പ്പം സമ്മര്‍ദ്ദത്തിലാക്കാം. 201617 ലെ സാന്പത്തിക വളര്‍ച്ച 7.1 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. തൊട്ട് മുന്‍ വര്‍ഷം ഇത് 7.6 ശതമാനമായിരുന്നു.
ബിഎസ്ഇ റിയാലിറ്റി ഇന്‍ഡക്സ് ഏഴു ശതമാനവും മെറ്റല്‍, കണ്‍സ്യൂമര്‍ ഗുഡ്സ് ഇന്‍ഡക്സുകള്‍ അഞ്ച് ശതമാനവും ഉയര്‍ന്നപ്പോള്‍ ക്യാപിറ്റല്‍ ഗുഡ്സ്, ഓയില്‍ ആന്റ് ഗ്യാസ്, ഓട്ടോമൊബൈല്‍ ഇന്‍ഡക്സുകള്‍ മുന്ന് ശതമാനവും ഉയര്‍ന്നു. നിക്ഷേപ താല്പര്യത്തില് ഹെല്‍ത്ത്കെയര്‍, ബാങ്കിങ്, എഫ് എംസിജി വിഭാഗങ്ങളും തിളങ്ങി. അതേ സമയം ഐടി വിഭാഗങ്ങള്‍ക്കു തിരിച്ചടിനേരിട്ടു. സെന്‍സെക്സിനു വേയിറ്റേജ് നല്കുന്ന 30 ഓഹരികളില്‍ 22 എണ്ണത്തിനനന്റെനിരക്ക് ഉയര്‍ന്നപ്പോള്‍ എട്ട് ഓഹരികള്‍ക്ക് തിരിച്ചടിനേരിട്ടു. മുന്‍ നിരയിലെ പത്തു കന്പനികളില്‍ ആറിന്റെയും വിപണി മുല്യത്തില്‍ ഇടിവ്.
മൊത്തം 39,003 കോടി രൂപയുടെ മുല്യത്തകര്‍ച്ചയാണ് സംഭവിച്ചത്. ടിസിഎസിനന്റെവിപണി മുല്യത്തില്‍ 15,438 കോടി രൂപയുടെ കുറവ്. ആര്‍ഐഎല്‍, എച്ച്ഡി എഫ്സി, എച്ച് ഡി എഫ്സി ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയവ തളര്‍ന്നു. ഐറ്റിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എച്ച് യുഎല്‍ എന്നിവയുടെ വിപണി മുല്യം ഉയര്‍ന്നു.
ബിഎസ്ഇ യില്‍ പിന്നിട്ടവാരം 14,123.73 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 84,147.90 കോടി രൂപയുടെയും ഇടപാടു നടന്നു. തൊട്ടുമുന്‍വാരം ഇത് 11,869.82 കോടിയും എന്‍എസ്ഇയില്‍ 77,385.17 കോടി രൂപയുമായിരുന്നു. വിദേശ ഫണ്ടുകള്‍ കഴിഞ്ഞവാരം 1880.82 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
ബോംബെ സെന്‍സെക്സ് തുടക്കത്തിലെ താഴ്ന്ന നിലവാരമായ 26,460ല്‍ നിന്ന് 27,008 വരെ ഉയര്‍ന്ന ശേഷം ക്ലോസിങ്ങില്‍ 26,759 ലാണ്. ഈവാരം സെന്‍സെക്സിന് 27,024 ആദ്യ പ്രതിരോധമുണ്ട്. ഇത് ഭേദിക്കാനുള്ള ഊര്‍ജം വാരത്തിനന്റെആദ്യ പകുതിയില്‍ സ്വരുപിക്കാനായാല് 27,29027,572 നെ ലക്ഷ്യമാക്കിയാവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണി സഞ്ചരിക്കുക.
എന്നാല്‍ ആദ്യ പ്രതിരോധത്തില്‍ സൂചികയുടെ കാലിടറിയാല്‍ 26,496 ല്‍ സ്ഥിരത കൈവരിക്കാന്‍ നീക്കം നടക്കാമെങ്കിലും അതിനായില്ലെങ്കില്‍ 26,19425,928 റേഞ്ചറിലേക്ക് സാങ്കേതിക പരീക്ഷണങ്ങള്‍ക്ക് സൂചിക മുതിരാം.സെന്സെക്സിനന്റെമറ്റ് സാങ്കേതിക ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ ഡെയ്ലി, വീക്കിലി ചാര്‍ട്ടുകളില്‍ പാരാബോളിക്ക് എസ്ഏആര്‍, എംഎസിഡി ബുള്ളിഷ് ട്രന്റിലാണ്. അതേ സമയം സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവര്‍ ബോട്ടും.
നിഫ്റ്റി വാരാരംഭ ദിനത്തിലെ 8138 ല്‍ നിന്നുള്ള കുതിപ്പില്‍ ഏറെ നിര്‍ണായകമായ 8300 ലെ പ്രതിരോധം മറികടന്ന് 8304 വരെ കയറിയെങ്കിലും ക്ലോസിങ്ങില്‍ ഉയര്‍ന്ന റേഞ്ചില്‍ ഇടം കണ്ടെത്താനാവാതെ സൂചിക 8243 ലേക്ക് ഇടിഞ്ഞു. ഈവാരം 83188294 പ്രതിരോധവും 81528062 ല്‍ താങ്ങുമുണ്ട്.
അമേരിക്കന്‍ മാര്‍ക്കറ്റ് ബുള്ളിഷാണ്. ഡൗ ജോണ്‍സ് സൂചിക 20,000 പോയിന്റ് മറികടക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. പിന്നിട്ടവാരം ഡൗ 19,999 വരെ ഉയര്‍ന്ന ശേഷം 19,963 ലാണ്. നാസ്ഡാക് സൂചിക റെക്കോര്‍ഡ് ക്ലോസിങ്ങായ 5521 ലാണ്. എസ് ആന്റ് പി ഇന്‍ഡക്സ് 2276 ലുമാണ്. സി ബി ഒ ഇ വോളാറ്റിലിറ്റി ഇന്‍ഡക്സ് 11.3 ലേക്ക് താഴ്ന്നത് നിക്ഷേപകരെ വന്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. ഒപ്പം ഡോളര്‍ ഇന്ഡക്സിനന്റെകുതിപ്പ് മറ്റ് കറന്‍സികള്‍ക്ക് മുന്നില്‍ ഡോളറിനന്റെതിളക്കം വര്‍ധിപ്പിച്ചു.