കുട്ടിച്ചാത്തന്‍ ഫിജോ! കുപ്രസിദ്ധ മോഷ്ടാവ്; കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി; അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തലവന്‍

fijo

കൊരട്ടി: കുപ്രസിദ്ധ മോഷ്ടാവും കൊലപാതകം, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയും കുഴല്‍പണം കൊള്ളയിടക്കുന്ന സംഘത്തിലെ പ്രധാനിയുമായ പോട്ട പുല്ലന്‍ വീട്ടില്‍ ഫിജോ എന്ന കുട്ടി ച്ചാത്തന്‍ ഫിജോ (31) പോലീസ് പിടിയിലായി. ചാലക്കുടി സിഐ എം.കെ. കൃഷ്ണന്‍, കൊരട്ടി എസ്‌ഐ എം.ജെ. ജിജോ എന്നിവര്‍ ചേര്‍ന്നു പാലക്കാട് വടക്കുഞ്ചേരിയില്‍നിന്നു അതിസാഹസികമായാണു ഫിജോയെ പിടികൂടിയത്.

ചാലക്കുടി ഡിെൈവസ്പി പി. വാഹിദിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി നടന്ന അന്വേഷണത്തിനൊടുവിലാണു ഫിജോ കുടുങ്ങിയത്. കെഎംസി കമ്പനിയുടെ പ്രോജക്ട് മാനേജരുടെ കൊരട്ടി ഖന്നാ നഗറിലുള്ള ഔദ്യോഗിക വസതിയില്‍നിന്നു രത്‌നങ്ങള്‍പതിച്ച മോതിരം, വിലകൂടിയ വിദേശനിര്‍മിത വാച്ചുകള്‍, പാസ്‌പോര്‍ട്ടുകള്‍, ചെക്ക് ബുക്കുകള്‍, ആധാരങ്ങള്‍ എന്നിവയും കവര്‍ന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. മുരിങ്ങൂരിലെ സ്വകാര്യ വ്യക്തിയുടെ ഫാമില്‍ ജോലി ചെയ്തു വരവെയാണ് ഇയാള്‍ മോഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. അറസ്റ്റിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും കണ്ടെടുത്തു. രത്‌നമോതിരം ഇയാള്‍ തൃശൂരിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വച്ചതായി കണ്ടെത്തി.

2007ല്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ പോട്ട ഇടിക്കൂടു പാലത്തിനു സമീപം ഇറച്ചികടയില്‍വച്ചു ചൊവ്വരക്കാരന്‍ ഷാനവാസിനെ ബോംബെറിഞ്ഞശേഷം വാളുകൊണ്ടു വെട്ടക്കൊലപ്പെടുത്തിയ കേസിലും ഇ യാള്‍ പ്രതിയാണ്. ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗില്‍നിന്നു ബൈക്ക് മോഷ്ടിച്ചതിനും വെള്ളാഞ്ചിറയില്‍നിന്നു ബൈക്ക് മോഷ്ടിച്ചു വേങ്ങരയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതിനും പടിഞ്ഞാറെ ചാലക്കുടിയില്‍ നിന്നു ബൈക്ക് മോഷ്ടിച്ചതിനും ഫി ജോയ്‌ക്കെതിരേ ചാലക്കുടി പോലീസ് സ്റ്റേഷനില്‍ കേസുകളുണ്ട്.

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിയില്‍വച്ചു മഞ്ചേരി സ്വദേശിയായ അബ്ദുള്‍ ഹമീദിനെ തോക്കുചൂണ്ടി കാറില്‍ തട്ടികൊണ്ടുപോയി ആറുലക്ഷം രൂപ കവര്‍ന്ന കേസിലും വേങ്ങരയില്‍ കവര്‍ച്ചക്കായി ഒരാളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

എറണാകുളം ജില്ലയില്‍ കാലടി ആനപ്പാറ സ്വദേശിയായ യുവാവ് ഇംഗ്ലണ്ടില്‍നിന്നും അയച്ച ഒപ്പിട്ട ചെക്ക് ലീഫുകള്‍ തട്ടിയെടുത്തു വിവിധ ബാങ്കുകളില്‍നിന്നായി ഏഴരലക്ഷം രൂപ തട്ടിയെടുത്തതിനും കാഞ്ഞൂര്‍ സ്വദേശിയായ യുവാവിനെ കമ്പിവടികൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചതിനു കാലടി പോലീസ് സ്റ്റേഷനിലും കിഴക്കമ്പലത്തുള്ള മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്തു മുപ്പതുമൊബൈല്‍ ഫോണുകള്‍ കവര്‍ന്നതിനു കുന്നത്തുനാട് പോലീസ് സ്റ്റേഷനിലും അങ്കമാലി എടക്കുന്നിലുള്ള യുവാവിനെ വടിവാള്‍കൊണ്ടു വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് അങ്കമാലി പോലീസ് സ്റ്റേഷനിലും പെരുമ്പാവൂര്‍ ടൗണിലെ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്തു ഫോണുകളും പണവും കവര്‍ച്ച ചെയ്തതിനു പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലും വാഹനമോഷണം നടത്തിയതിനു മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

2014ല്‍ കോയമ്പത്തൂര്‍ പൊന്നരാജപുരത്ത് ആഭരണശാലയിലേക്കു കൊണ്ടുപോയിരുന്ന പതിമൂന്നര കിലോ സ്വര്‍ണം ജ്വല്ലറി ജീവനക്കാരെ തോക്കുചൂണ്ടി ആക്രമിച്ചു കവര്‍ന്ന കേസില്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായ ഇയാള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിലെ മലയാളി വിദ്യാര്‍ഥികളെ കൂട്ടുപിടിച്ചാണ് ഈ കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയത്. അറസ്റ്റു ചെയ്യുന്നതിനും അന്വേഷണ സംഘത്തിലും  ക്രൈം സ്ക്വാഡ് അംഗങ്ങളായ  സതീശന്‍ മടപ്പാട്ടില്‍, വി.എസ്. അജിത്കുമാര്‍, വി.യു. സില്‍ജോ, പി.പി. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരു ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts