തിരുവനന്തപുരം: രാജ്യത്ത് തീവ്രവാദികളെ കണ്ടെത്താനുള്ള ചുമതല ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനെ ഏല്‍പ്പിച്ചോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംവിധായകന് കമലിനെതിരേയുള്ള രാധാകൃഷ്ണന്റെ പ്രസ്താവന മതേതര കേരളത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ദേശീയത അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന് കമല്‍ രാജ്യം വിട്ടുപോകണമെന്ന രാധാകൃഷ്ണന്റെ പ്രസ്താവനയാണ് ചെന്നിത്തല തള്ളിക്കളഞ്ഞത്. പിണറായി കമലില്‍ കാണുന്ന യോഗ്യത മോദിയെ നരഭോജിയെന്നു വിളിച്ചതാണ്. എസ്ഡിപിഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണു കമലെന്നും രാധാകൃഷ്ണന് ആരോപിച്ചിരുന്നു.