പുതുച്ചേരി: ദേശീയ സീനിയര്‍ ബാസ്കറ്റ്ബോളില്‍ കേരളത്തിനു ചരിത്ര വിജയം. സീനിയര്‍ ബാസ്കറ്റ്ബോളില്‍ പഞ്ചാബിനെ കീഴടക്കി കേരളം പുതിയ ചരിത്രമെഴുതി. ആദ്യമായാണ് കേരള പുരുഷന്മാര് പഞ്ചാബിനെ പരാജയപ്പെടുത്തുന്നത്. പുതുച്ചേരിയില്‍ നടക്കുന്ന അറുപത്തിയേഴാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോളില്‍ 8877 എന്ന സ്കോറിനാണ് കേരള പുരുഷന്മാര് പഞ്ചാബിനെ തോല്‍പ്പിച്ചത്. ഇതോടെ ക്വാര്‍ട്ടറില്‍ കടക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ക്കും ജീവന് വച്ചു.
22 പോയിന്റ് നേടിയ എ.ആര്. അഖിലാണ് കേരളത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്. അതേസമയം, ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരള വനിതകള്‍ ക്വാര്‍ട്ടറില്‍ ഇടം നേടി. ഡല്‍ഹിക്കെതിരേ 8044 എന്ന സ്കോറിനാണ് കേരളം ജയിച്ചുകയറിയത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കേരള വനിതകള്‍ രാജസ്ഥാനെ 6423 എന്ന സ്കോറിനു പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളില്‍ റെയില്‍വേസ് ഛത്തീസ്ഗഡിനെ 6453നും കര്‍ണാടക ഹരിയാനയെ 7673 എന്ന സ്കോറിനും പരാജയപ്പെടുത്തി.