കോട്ടയം: സമ്പന്ന വിഭാഗത്തിന്റെ കിട്ടാക്കടം എഴുതിത്തള്ളിയ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരില്‍നിന്ന് പിടിച്ചെടുത്ത തുകയുടെ പത്തുശതമാനം വിനിയോഗിച്ച് കടക്കെണിയിലായവരുടെ വിദ്യാഭ്യാസവായ്പയുടെ നാലുലക്ഷം രൂപ വരെയുള്ള തുക എഴുതിത്തള്ളണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. എഡ്യൂക്കേഷന്‍ ലോണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് ഷാജി തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് നാരായണന് പള്ളിക്കത്തോട്, ജനറല്‍സെക്രട്ടറി ടി.കെ.അജീഷ്, ട്രഷറര്‍ സോമന് ആശാരിപറമ്പില്‍, അന്നമ്മ ജോര്‍ജ്, മാത്യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Related posts
ഹേമ കമ്മിറ്റി റിപ്പോർട്ട് ; ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പരാതികൾ പരിശോധിക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രത്യേക ബെഞ്ച്
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം...കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതിക്ക് ഇരട്ടജീവപര്യന്തം
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് കരിമ്പനാല്‍...കോന്നി വാഹനാപകടം; സങ്കടക്കടലായി മല്ലശേരി ഗ്രാമം, നാലുപേര്‍ക്ക് നാട് വിട ചൊല്ലി
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്‍ അപകടത്തില്‍ മരിച്ച നാലുപേര്‍ക്ക് നാട് വിട ചൊല്ലി. മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന്...