ലജ്ജിക്കുക കേരളമേ! ഭാര്യയെയും ഭര്‍ത്താവിനെയും വണ്ടിയിടിച്ചിട്ടു, പിന്നാലെ ബൈക്കിലെത്തിയ സംഘം മാല പിടിച്ചുപറിച്ചു, പൂജപ്പുരയില്‍ നടന്നത് ഇതൊക്കെ…

bkeമനുഷമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത് തലസ്ഥാനനഗരിയിലാണ്. പൂജപ്പുരയില്‍ വച്ച് ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം.  ജഗതി സ്വദേശിയുടെ അഞ്ചര പവന്റെ മാലയാണു കള്ളന്മാര്‍ കൊണ്ടുപോയത്. ജഗതി കൃഷ്ണന്‍ കോവിലിനു സമീപം ശ്രീശൈലത്തില്‍ വാടകയ്ക്കു താമസിക്കുന്ന ഉണ്ണികൃഷ്ണന്‍- മേഘ്‌ന ദമ്പതികള്‍ക്കാണ് മനസാക്ഷിയില്ലാത്ത ക്രൂരത നേരിടേണ്ടിവന്നത്. ആശുപത്രിയില്‍ പോയി തിരികെ വരുന്നതിനിടെയായിരുന്നു സംഭവം.

ഉണ്ണികൃഷ്ണനും ഭാര്യയും പുന്നയ്ക്കാമുഗളില്‍ ഡോക്ടറെ കാണാന്‍ പോയതായിരുന്നു. ബുള്ളറ്റിലായിരുന്നു ഇരുവരും. പുന്നയ്ക്കാമുഗള്‍ റോഡില്‍ നിന്നു പൂജപ്പൂര ജംക്ഷനിലേക്കു കയറി ജഗതിയിലേക്കു വാഹനത്തില്‍ പോകവേ എതിരെ അമിത വേഗതയില്‍ ഒരു കാര്‍ ഇവരെ ഇടിച്ചിടാന്‍ ശ്രമിച്ചു. പന്തികേട് തോന്നിയ ഉണ്ണികൃഷ്ണന്‍ വാഹനം സൈഡ് ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ ഇവരെ ഇടിച്ചിട്ടു.

ശക്തമായ ഇടിയേറ്റ ഉണ്ണികൃഷ്ണനും ഭാര്യയും റോഡിലേക്ക് തെറിച്ചുവീണു. ഇരുവരും എണീറ്റ് പരിക്ക് പരിശോധിക്കുന്നതിനിടെ പിന്നാലെയെത്തിയ ബൈക്കില്‍നിന്ന് രണ്ടുപേര്‍ ഇവര്‍ക്കരുകിലെത്തി. മേഘയുടെ കഴുത്തില്‍ കിടന്ന മാല തട്ടിപ്പറിച്ചുകൊണ്ട് വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വണ്ടി മറിഞ്ഞ് ശരീരത്തിനു വേദനയെടുത്തതിനാല്‍ മാല പൊട്ടിച്ചുകൊണ്ടുപോയ കാര്യം അറിഞ്ഞതുമില്ല.ദമ്പതികള്‍ ഇക്കാര്യം അറിഞ്ഞതു ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയപ്പോഴാണ്. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ കമ്മലും പൊട്ടിയെങ്കിലും ഇതു മോഷ്ടാക്കള്‍ക്കു കൈക്കലാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

Related posts