ഒരു കാലത്ത് ബോളിവുഡ് സിനിമയില്‍ കത്തിനിന്ന താരമായിരുന്നു ഉലകനായകന് കമല്‍ ഹാസന്. അപ്രതീക്ഷമായാണ് കമല്‍ ബോളിവുഡ് വിടുന്നത്. ആ അപ്രതിക്ഷിത വിടവാങ്ങലിന്റെ കാരണം വെളിപ്പെടുത്തി കമല്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡില്‍ നിന്ന് തമിഴിലേക്കുള്ള തിരിച്ചുവരവിനു പിന്നില്‍ കള്ളപ്പണത്തോടുള്ള വെറുപ്പായിരുന്നെന്നാണ് കമല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അന്ന് ബോളിവുഡില്‍ ഉണ്ടായിരുന്ന പല സിനിമാക്കാര്‍ക്കും അധോലോകവുമായി ബന്ധമുണ്ടായിരുന്നെന്നും അവിടെ കള്ളപ്പണം ഒഴുകിയിരുന്നെന്നും കമല്‍ പറയുന്നു. അതിനു വഴങ്ങിക്കൊടുക്കാനോ എതിര്‍ക്കാനോ താന്‍ ശ്രമിച്ചില്ലെന്നും കമല്‍ പറയുന്നു. തനിക്ക് കള്ളപ്പണം ആവശ്യമില്ലാത്തതിനാല്‍ അവിടെ നില്‍ക്കുന്നത് ദുസഹമായിരുന്നെന്നും കമല്‍ പറയുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ എ വിന്‍സന്റും തന്നേപ്പോലെ ഒരാളായിരുന്നെന്നും കമല്‍ വ്യക്തമാക്കി,
സിനിമയില്‍ അഭിനേതാക്കള്‍ പുകവലിക്കുന്നത് കാണിക്കുന്നതിനെക്കുറിച്ചും കമല്‍ തന്റ നിലപാട് വ്യക്തമാക്കി.
താന്‍ പുകവലി തുടങ്ങിയതിനു കാരണം നടികര്‍ തിലകം ശിവാജി ഗണേശനാണെന്നും കമല്‍ പറയുന്നു. വളരെ സ്വാഭാവികമായ പുകവലിയായിരുന്നു അദ്ദേഹത്തിന്റേത് അതില്‍ താന്‍ ആകൃഷ്ടനാവുകയായിരുന്നുവെന്നും കമല്‍ ഓര്‍ക്കുന്നു. തന്റെ ധാരാളം സുഹൃത്തുക്കള്‍ പുകവലി മൂലമുള്ള കാന്‍സര്‍ വന്നു മരിച്ചതോടെയാണ് താന്‍ പുകവലി നിര്‍ത്തിയതെന്നും കമല്‍ പറയുന്നു. സിനിമയില്‍ കഥാപാത്ത്രതിനാവശ്യമാണെങ്കില് മാത്രമാണ് താനിപ്പോള്‍ പുകവലിക്കുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.