മുംബൈ: നായകനായ അവസാന മത്സരത്തില്‍ ബാറ്റുകൊണ്ട് കരുത്തുകാട്ടി മഹേന്ദ്ര സിംഗ് ധോണി. ഇംഗ്ലണ്ട് ഇലവനെതിരായ പരിശീലന മത്സരത്തില്‍, തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ ധോണിയുടെയും സെഞ്ചുറികുറിച്ച അമ്പാട്ടി റായിഡുവിന്റെയും മികവില്‍ ഇന്ത്യ സന്ദര്‍ശകര്‍ക്കു മുമ്പില്‍ 305 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ യുവരാജ് സിംഗും ശിഖര്‍ ധവാനും അര്‍ധസെഞ്ചുറി കൃറിച്ചു.
അമ്പാട്ടി റായിഡു 100 റണ്‍സെടുത്ത് റിട്ടേര്‍ഡ് ഹര്‍ട്ടായി. 97 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതമാണ് റായിഡുവിന്റെ ഇന്നിംഗ്സ്. ധവാന്–63, യുവരാജ്–56 എന്നിങ്ങനെയായിരുന്നു സീനിയര്‍ താരങ്ങളുടെ സംഭാവന. നായകനെന്ന നിലയില്‍ അവസാന മത്സരത്തിനിങ്ങിയ ധോണി പുറത്താകാതെ 68 റണ്‍സെടുത്തു. 40 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും സഹിതമാണ് ധോണിയുടെ വെടികെട്ട് ബാറ്റിംഗ്.
അതെസമയം നാലാം നമ്പറിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍തന്നെ സഞ്ജു പുറത്തായി.