മുംബൈ: ബോളീവുഡ് താരങ്ങളായ അര്ജുന് രാംപാലും ജാക്കി ഷെറോഫും ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കുമെന്ന് സൂചന. ചൊവ്വാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ഇരുവരും നേതാക്കളുമായി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശിലാകും പാര്‍ട്ടി ഇവരെ അവതരിപ്പിക്കുക. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അര്ജുന് രാംപാല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടു. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാരിനെ താരം പ്രശംസിക്കുകയും ചെയ്തു.
അര്ജുന് രാംപാലും ജാക്കി ഷെറോഫും ബിജെപിയിലേക്ക്; രണ്ടരവര്‍ഷത്തെ ഭരണത്തിന് താരത്തിന്റെ പ്രശംസയും
